കരാര്‍ ലംഘിച്ചെന്നാരോപിച്ച് ഉയര്‍ന്നുവരുന്ന വിവാദങ്ങളോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരികരിച്ച് താരം. കേട്ടതൊന്നുമല്ല സത്യമെന്നാണ് ഷെയ്ന്‍ പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റില്‍ സംവിധായകന്‍ ശരത്ത് മേനോനെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നുണ്ട് താരം. 'ശരത്ത് മേനോനെ സൂക്ഷിക്കണം, ഒരാള്‍ക്ക് പരിചയപ്പെടാന്‍ പറ്റുന്നതില്‍ വെച്ച് ഏറ്റവും വൃത്തിക്കെട്ടവനാണ് ശരത് മേനോനെന്നും ഷെയ്ന്‍ കുറിച്ചു'.
'കേള്‍ക്കുന്നതല്ല സത്യം' വിവാദങ്ങളോട് പ്രതികരിച്ച് നടന്‍ ഷെയ്ന്‍ നിഗം - നടന്‍ ഷെയ്ന്‍ നിഗം ലേറ്റസ്റ്റ് ന്യൂസ്
ഫേസ്ബുക്ക് പോസ്റ്റില്‍ സംവിധായകന്‍ ശരത്ത് മേനോനെതിരെയും ഷെയ്ന്‍ നിഗം രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നുണ്ട് . താരം ചിത്രീകരണത്തിന് സഹകരിക്കുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് നിര്‍മാതാവ് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയത്
കഴിഞ്ഞ ദിവസമാണ് വെയില്‍ എന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ താരം സഹകരിക്കുന്നില്ലെന്ന് കാണിച്ച് സംവിധായകന്‍ ശരത്ത് മേനോനും നിര്‍മാതാവ് ജോബി ജോര്‍ജും വീണ്ടും രംഗത്തെത്തിയത്. ആഴ്ചകള്‍ക്ക് മുമ്പ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് കാണിച്ച് നടന്‍ ഷെയ്ന്‍ രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. പിന്നീട് നിര്‍മാതാക്കളുടെയും താരങ്ങളുടെയും സംഘടന മുന്‍കൈയെടുത്ത് പ്രശ്നം ഒത്തുതീര്‍പ്പില്‍ എത്തിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വീണ്ടും ചിത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടാകുന്നത്. സെറ്റിലെത്തിയാല്‍ ഷെയ്ന്‍ ഏറെ നേരം കാരവാനില്‍ വിശ്രമിക്കുകയും തുടര്‍ന്ന് സെറ്റില്‍ നിന്ന് ഇറങ്ങിപോവുകയും ചെയ്തുവെന്ന് ആരോപിച്ചാണ് സംവിധായകനും നിര്‍മാതാവും രംഗത്തെത്തിയത്.