കേരളം

kerala

ETV Bharat / sitara

ഷെയ്ന്‍ ചിത്രം ഉല്ലാസത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍ - ullasam first look released

വിവാദങ്ങളെ തുടര്‍ന്ന് നടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മാതാക്കള്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ അനിശ്ചിതത്വത്തിലായ സിനിമകളിലൊന്നായിരുന്നു ഉല്ലാസം

actor shane nigam new movie ullasam first look released  ആടിതിമിര്‍ക്കാന്‍ ഒരുങ്ങിക്കോളൂ... ഷെയ്ന്‍ ചിത്രം ഉല്ലാസത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് ലാലേട്ടന്‍  ഷെയ്ന്‍ ചിത്രം ഉല്ലാസത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് ലാലേട്ടന്‍  ഉല്ലാസത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടു  മലയാള ചിത്രം ഉല്ലാസം  actor shane nigam  ullasam first look released  ullasam first look
ആടിതിമിര്‍ക്കാന്‍ ഒരുങ്ങിക്കോളൂ... ഷെയ്ന്‍ ചിത്രം ഉല്ലാസത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് ലാലേട്ടന്‍

By

Published : Feb 8, 2020, 10:01 AM IST

മലയാളത്തിലെ യുവതലമുറയില്‍ നിന്നും മികച്ച കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ എത്തിച്ച നടന്‍ ഷെയ്ന്‍ നിഗത്തിന്‍റെ പുതിയ ചിത്രം ഉല്ലാസത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് നടന്‍ മോഹന്‍ലാല്‍. തന്‍റെ ഫേസ്ബുക്ക് പേജ് വഴിയാണ് മോഹന്‍ലാല്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ഷെയ്നിനും ടീമിനും ആശംസകള്‍ നേര്‍ന്നിട്ടുമുണ്ട് മഹാനടന്‍.

'എന്നും പ്രചോദനമാണ്.. ശക്തിയാണ്.. സ്നേഹമാണ്.. പ്രിയപ്പെട്ട ലാലേട്ടനോട്.. എന്‍റെയും ഉല്ലാസം ടീമിന്‍റെയും ഒരായിരം നന്ദി...' മറുപടിയായി ഷെയ്നും കുറിച്ചു.

വിവാദങ്ങളെ തുടര്‍ന്ന് നടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മാതാക്കള്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ അനിശ്ചിതത്വത്തിലായ സിനിമകളിലൊന്നായിരുന്നു ഉല്ലാസം. ചിത്രീകരണം പൂര്‍ത്തിയായി ഡബ്ബിങ് മാത്രം ബാക്കിയുള്ളപ്പോഴാണ് സിനിമ അനിശ്ചിതത്വത്തിലായത്. താരസംഘടനയായ അമ്മയും നിര്‍മാതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഡബ്ബിങ് പൂര്‍ത്തിയായത്.

ജീവന്‍ ജോജോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രവീണ്‍ ബാലകൃഷ്ണന്‍റേതാണ് തിരക്കഥ. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

ABOUT THE AUTHOR

...view details