ഷെയ്ന്‍നിഗം നായകനാകുന്ന പുതിയ ചിത്രം ബര്‍മുഡയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തത്. ടി.കെ രാജീവ് കുമാറാണ് സംവിധാനം. ചെറു ചിരിയോടെ വെള്ളത്തില്‍ കിടക്കുന്ന ഷെയ്നിന്റെ മുഖമാണ് ഫസ്റ്റ്ലുക്കിലുള്ളത്. ചിത്രത്തിനൊപ്പം 'കാണാതായതിന്റെ ദുരൂഹത' എന്ന ടാഗ്ലൈനുമുണ്ട്. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കാശ്മീരിയായ ശെയ്ലീ കൃഷ്ണയാണ് നായിക.
ഷെയ്ന് നിഗത്തിന്റെ ബര്‍മുഡ, ഫസ്റ്റ്ലുക്ക് പങ്കുവച്ച് മമ്മൂട്ടി - shane nigam new movie bermuda
ടി.കെ രാജീവ് കുമാറാണ് ബര്‍മുഡ സംവിധാനം ചെയ്യുന്നത്. ഒരു ചിരിയോടെ വെള്ളത്തില്‍ കിടക്കുന്ന ഷെയ്നിന്റെ മുഖമാണ് ഫസ്റ്റ്ലുക്കിലുള്ളത്.
Also read:സൂര്യനമസ്കാരവും വര്‍ക്കൗട്ടുമായി ലാലേട്ടന്റെ ലോക്ക്ഡൗണ്‍
വിനയ് ഫോര്‍ട്ട്, ഹരീഷ് കണാരന്, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജല്‍ സുദര്ശന്, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നര്‍മ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്. മണിരത്നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റാണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദാണ് എഡിറ്റര്‍. വിനായക് ശശികുമാര്‍, പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണ്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. വലിയ പെരുന്നാളാണ് അവസാനമായി റിലീസ് ചെയ്ത ഷെയ്ന് നിഗം ചിത്രം.