കേരളം

kerala

ETV Bharat / sitara

ജെനി ജെറോമിന് അഭിനന്ദനങ്ങളുമായി നടന്‍ ഷെയ്‌ന്‍ നിഗം - young lady pilot jeny jerome news

കേരളത്തിലെ തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ് എന്നാണ് ജെനിയെ കുറിച്ച് ഷെയ്ന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.

actor shane nigam facebook post about young lady pilot jeny jerome  ജെനി ജെറോമിന് അഭിനന്ദനങ്ങളുമായി നടന്‍ ഷെയ്‌ന്‍ നിഗം  ജെനി ജെറോം  പൈലറ്റ് ജെനി ജെറോം  ഷെയ്‌ന്‍ നിഗം ജെനി ജെറോം  young lady pilot jeny jerome  young lady pilot jeny jerome news  actor shane nigam facebook post
ജെനി ജെറോമിന് അഭിനന്ദനങ്ങളുമായി നടന്‍ ഷെയ്‌ന്‍ നിഗം

By

Published : May 23, 2021, 10:08 AM IST

കേരളത്തിലെ തീരദേശത്ത് നിന്നുമുള്ള ആദ്യ വനിത പൈലറ്റായ ജെനി ജെറോമിന് അഭിനന്ദനവുമായി നടന്‍ ഷെയ്ന്‍ നി​ഗം. ഫേസ്ബുക്കിലൂടെയാണ് ഷെയ്ന്‍ ജെനിയ്ക്ക് അഭിനന്ദനവുമായി എത്തിയത്. കേരളത്തിലെ തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ് എന്നാണ് ഷെയ്ന്‍ കുറിച്ചത്.

ജെനിയുടെ ചിത്രവും നടന്‍ പങ്കുവെച്ചു. 'ഇന്ന് രാത്രി 10.25ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിക്കുന്ന എയര്‍ അറേബ്യ വിമാനം അറബിക്കടലിന് മുകളിലൂടെ പറക്കുമ്പോള്‍ കേരളത്തിലെ തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്. എയര്‍ അറേബ്യയുടെ കോക്പിറ്റിനുള്ളില്‍ സഹ‌പൈലറ്റായി വിമാനം നിയന്ത്രിക്കുന്നത് തെക്കന്‍ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തില്‍ നിന്നുള്ള ജെനി ജെറോമാണ്. പൈലറ്റാകണമെന്ന എട്ടാം ക്ലാസ് മുതലുള്ള ആഗ്രഹത്തിന് തുണ നിന്നത് അച്ഛനായിരുന്നു. ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ വനിതാ കൊമേര്‍ഷ്യല്‍ പൈലറ്റ് എന്ന നേട്ടം കൂടി സ്വന്തമാക്കി ചരിത്രം രചിക്കുകയാണ്‌ ഈ മിടുക്കി. ജെനി ജെറോമിന് അഭിനന്ദനങ്ങള്‍....' ഷെയ്‌ന്‍ നിഗം കുറിച്ചു.

മത്സ്യതൊഴിലാളി ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ ജെറോം ജോറിസിന്‍റെയും ബിയാട്രീസിന്‍റെയും മകളാണ് ജെനി. ജെനി ജനിച്ചത് മത്സ്യത്തൊഴിലാളികളുടെ ഗ്രാമമായ കൊച്ചുതുറയിലായിരുന്നു. പിന്നീട് പിതാവ് ജെറോം ജോലിക്കായി കുടുംബസമേതം ഷാര്‍ജയിലേക്ക്‌ പോയതിനാല്‍ ജെനിയും സഹോദരനും പഠിച്ചതും വളര്‍ന്നതും അവിടെയായിരുന്നു. സ്‌കൂള്‍ കാലഘട്ടം മുതല്‍ പൈലറ്റ് കുപ്പായം സ്വപ്നം കണ്ടിരുന്നു ജെനി. എയര്‍ അറേബ്യയുടെ ആല്‍ഫ ഏവിയേഷന്‍ അക്കാഡമിയിലാണ് ജനം പഠിച്ചത്. കഠിനമായ പരിശീലനത്തിനൊടുവിലാണ് ജെനി പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയത്.

Also read:കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ച് കീര്‍ത്തി സുരേഷും അശോക് സെല്‍വനും

ABOUT THE AUTHOR

...view details