നടനും രാഷ്ട്രീയ നേതാവുമായ എ.വിജയകാന്തിന്‍റെ ആരോഗ്യസ്ഥിതിയിൽ വിശദീകരണവുമായി നടൻ ശരത്കുമാർ. ആറ് മാസത്തിലൊരിക്കൽ നടത്തുന്ന പതിവ് പരിശോധനയ്ക്കായാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അടുത്ത സുഹൃത്ത് കൂടിയ ശരത് കുമാർ ട്വിറ്ററില്‍ കുറിച്ചു.
ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നായിരുന്നു വാർത്തകൾ. വിവരമറിഞ്ഞയുടന്‍ താൻ ഡിഎംഡികെ ഡെപ്യൂട്ടി സെക്രട്ടറി എൽ.കെ സുധീഷിനെ വിളിച്ച് വിജയകാന്തിന്‍റെ ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ചു. താരം ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും പതിവായി നടത്തിവരുന്ന പരിശോധനയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും സുധീഷ് അറിയിച്ചു- ശരത് ട്വീറ്റിൽ പറഞ്ഞു.