കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലെ ട്രോളിനെതിരെ സുഡാനി ഫ്രം നൈജീരിയ താരം സാമുവല്‍ അബിയോള റോബിന്‍സണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. വ്യാജ ഇ-മെയിലുകള്‍ ഉപയോഗിച്ച് പണം തട്ടുന്ന നൈജീരിയന്‍ സംഘത്തെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി കേരള പൊലീസ് പങ്കുവച്ച ട്രോളിനെതിരെയാണ് നടന്‍ വിമര്‍ശനവുമായി എത്തിയത്. താരം അഭിനയിച്ച സുഡാനി ഫ്രം നൈജീരിയയിലെ ചില രംഗങ്ങള്‍ ഉപയോഗിച്ചായിരുന്നു ട്രോള്‍ ഒരുക്കിയത്.
എല്ലാവരും ഒരുപോലെയല്ല, കേരള പൊലീസിനെ വിമര്‍ശിച്ച് നടന്‍ സാമുവല്‍ റോബിന്‍സണ്‍ - Actor Samuel Robinson
നടന്‍ സാമുവല്‍ അബിയോള റോബിന്‍സണ്‍ അഭിനയിച്ച സുഡാനി ഫ്രം നൈജീരിയയിലെ ചില രംഗങ്ങള്‍ ഉപയോഗിച്ചായിരുന്നു കേരള പൊലീസ് ട്രോള്‍ ഒരുക്കിയത്
എല്ലാവരും ഒരുപോലെയല്ല, കേരള പൊലീസിനെ വിമര്‍ശിച്ച് നടന്‍ സാമുവല്‍ റോബിന്‍സണ്‍
എല്ലാ നൈജീരിയക്കാരും തട്ടിപ്പുകാരല്ലെന്നും ഇതുപോലുള്ള സന്ദേശങ്ങൾക്ക് തന്‍റെ ചിത്രം ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സാമുവൽ അബിയോള റോബിൻസൺ കുറിപ്പിലൂടെ പറയുന്നു. സമുവലിന്‍റെ പോസ്റ്റിന് പിന്നാലെ പിന്തുണ അറിയിച്ച് ഒട്ടനവധിപേർ രംഗത്തെത്തി. നടന്‍റെ പ്രതികരണം വൈറലായതോടെ കേരള പൊലീസ് ട്രോള്‍ പേജില്‍ നിന്നും നീക്കം ചെയ്തു.