കേരളം

kerala

By

Published : Nov 5, 2020, 2:15 PM IST

ETV Bharat / sitara

'നന്മമരം സുരേഷ് കോടാലിപറമ്പനായി' റിയാസ് ഖാന്‍, മായക്കൊട്ടാരം ഫസ്റ്റ്‌ലുക്ക് വൈറല്‍

കെ.എന്‍ ബൈജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാരിറ്റിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നു

actor riyaz khan new movie maaya kottaram first look out now  'നന്മമരം സുരേഷ് കോടാലിപറമ്പനായി' റിയാസ് ഖാന്‍, മായക്കൊട്ടാരം ഫസ്റ്റ്‌ലുക്ക് വൈറല്‍  കെ.എന്‍ ബൈജു മായക്കൊട്ടാരം  റിയാസ് ഖാന്‍ സിനിമകള്‍  റിയാസ് ഖാന്‍ വാര്‍ത്തകള്‍  actor riyaz khan new movie maaya kottaram  new movie maaya kottaram first look out now
'നന്മമരം സുരേഷ് കോടാലിപറമ്പനായി' റിയാസ് ഖാന്‍, മായക്കൊട്ടാരം ഫസ്റ്റ്‌ലുക്ക് വൈറല്‍

നടന്‍ റിയാസ് ഖാന്‍ വീണ്ടും മലയാള സിനിമയില്‍ നായകനാകുന്നു. മായക്കൊട്ടാരം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുരേഷ് കോടാലിപറമ്പന്‍ എന്ന കഥാപാത്രത്തെയാണ് റിയാസ് ഖാന്‍ അവതരിപ്പിക്കുന്നത്. കെ.എന്‍ ബൈജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാരിറ്റിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ്.

വ്യത്യസ്ഥമായ പോസ്റ്ററിന് വലിയ വരവേല്‍പ്പാണ് സോഷ്യല്‍മീഡിയയില്‍ ലഭിച്ചത്. റിയാസ് ഖാന്‍ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 'ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിങ്ങള്‍ നല്‍കിയത് 17 മണിക്കൂറില്‍ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ. സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി' എന്ന വാചകം എഴുതി വ്യത്യസ്ഥമായ തരത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച്‌ നന്മമരം സുരേഷ് കോടാലിപ്പറമ്പനായി റിയാസ് ഖാനെയും കാണാം.

കെ.എന്‍ ബൈജുവിന്‍റേത് തന്നെയാണ് തിരക്കഥയും. കന്നഡ നടി ദിഷ പൂവയ്യയാണ് നായിക. ജയന്‍ ചേര്‍ത്തല, മാമുക്കോയ, നാരായണന്‍കുട്ടി, സാജു കൊടിയന്‍, കേശവദേവ്, കുളപ്പുള്ളി ലീല, തമിഴ് നടന്‍ സമ്പത്ത് രാമന്‍ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്. നവഗ്രഹ സിനി ആര്‍ട്‍സ്, ദേവ ക്രിയേഷന്‍സ് എന്നിവയുടെ ബാനറുകളില്‍ എ.പി കേശവദേവ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകന്‍ വെങ്കിടാണ്. റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് അജയ് സരിഗമയാണ് സംഗീതം നല്‍കുന്നത്.

ABOUT THE AUTHOR

...view details