കേരളം

kerala

ETV Bharat / sitara

'മുകള്‍രാജവംശത്തില്‍പ്പെട്ട രണ്ടുപേര്‍'; രസകരമായ തലക്കെട്ടില്‍ പിഷാരടിയുടെ പുതിയ ഫോട്ടോ - രമേഷ് പിഷാരടി ഫേസ്ബുക്ക്

നര്‍മ്മം കലര്‍ത്തിയുള്ള രമേഷ് പിഷാരടിയുടെ പോസ്റ്റുകള്‍ എപ്പോഴും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

actor ramesh pisharody latest facebook post viral  രസകരമായ തലക്കെട്ടോടെ പിഷാരടിയുടെ പുതിയ ഫോട്ടോ  ramesh pisharody latest facebook post viral  ramesh pisharody latest facebook post  രമേഷ് പിഷാരടി വാര്‍ത്തകള്‍  രമേഷ് പിഷാരടി ഫേസ്ബുക്ക്  രമേഷ് പിഷാരടി സിനിമകള്‍
'മുകള്‍രാജവംശത്തില്‍പ്പെട്ട രണ്ടുപേര്‍', വീണ്ടും രസകരമായ തലക്കെട്ടോടെ പിഷാരടിയുടെ പുതിയ ഫോട്ടോ

By

Published : May 1, 2021, 10:42 PM IST

കൗണ്ടര്‍ കിങ് രമേഷ് പിഷാരടി മറ്റുള്ളവരുടെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ മാത്രമല്ല. സ്വന്തമായി ഇടുന്ന പോസ്റ്റുകള്‍ക്കും ചിരിപടര്‍ത്തുന്ന തലക്കെട്ടുകളും കമന്‍റുകളുമാണ് നല്‍കാറ്. ഇപ്പോള്‍ ഇളയ മകനൊപ്പം മരച്ചുവട്ടില്‍ ആകാശം നോക്കി ഇരിക്കുന്ന ഫോട്ടോയാണ് താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. പതിവ് തെറ്റിക്കാതെ ഇത്തവണയും നര്‍മ്മം കലര്‍ത്തിയാണ് പിഷാരടിയുടെ ക്യാപ്ഷന്‍.

'മുകള്‍ രാജവംശത്തില്‍ പെട്ടവരാണെന്ന് തോന്നുന്നു' എന്നാണ് പിഷാരടി മകനുമായി ഇരിക്കുന്ന ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. പതിവുപോലെ പിഷാരടിയുടെ ക്യാപ്ഷന്‍ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. 'ചോള രാജവംശത്തെ വല്ലോം കണ്ടാല്‍ കുഞ്ഞന്‌ ഇത്തിരി പോപ്പ്കോണ്‍ വാങ്ങിച്ച്‌ കൊടുത്തേരെ' എന്നാണ് ഒരു ആരാധകന്‍ കമന്‍റ് ചെയ്‌തത്.

അടുത്തിടെ താരം പങ്കുവെച്ച്, സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായ വീഡിയോയായിരുന്നു കോഴിക്കോടുകാരന്‍ നൈസലിന്‍റെ 'പെര്‍ഫെക്‌ട് ഓകെ' ഇംഗ്ലീഷ് സംഭാഷണം. വൈറലായ ഇംഗ്ലീഷ് സംഭാഷണം കുറിച്ചുകൊണ്ട് പിഷാരടി തന്റെ ചിത്രവും പങ്കുവച്ചിരുന്നു.

ABOUT THE AUTHOR

...view details