ചെന്നൈ: കൊവിഡിലും തന്‍റെ വീട്ടിന് മുന്നിലെത്തിയ ആരാധകരെ തലൈവ നിരാശപ്പെടുത്തിയില്ല. ദീപാവലി ദിനത്തിൽ പോയസ് ഗാർഡനിലുള്ള വീടിന്‍റെ പരിസരത്ത് തടിച്ചുകൂടിയ ആരാധകരെ വീട്ടിന് മുന്നിലുള്ള പടിയുടെ മുകളിൽ കയറിയാണ് രജനികാന്ത് ആശംസയറിയിച്ചത്.
ഇത് തലൈവ സ്റ്റൈൽ; വീടിന് പുറത്തിറങ്ങി ആരാധകർക്ക് ആശംസയുമായി രജനികാന്ത് - poes house
ദീപാവലി ദിനത്തിൽ പോയസ് ഗാർഡനിലുള്ള വീടിന്‍റെ പരിസരത്ത് തടിച്ചുകൂടിയ ആരാധകരെ കാണാൻ സാമൂഹിക അകലം പാലിച്ചുകൊണ്ട് രജനികാന്ത് എത്തി.
രജനികാന്ത്
എക്കൊല്ലവും വീടിന് പുറത്തിറങ്ങി ആരാധകരുമായി സംസാരിച്ചും ഇടപഴകിയും ആശംസ കൈമാറിയിരുന്ന സൂപ്പർതാരം സാമൂഹിക അകലം പാലിച്ചുകൊണ്ട് ആരാധകരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുകയായിരുന്നു.