പൃഥ്വിരാജിനെ ക്ലീന്‍ ഷേവില്‍ മലയാളികള്‍ കണ്ടിട്ട് നാളുകള്‍ ഏറെയായി. ആടുജീവിതമെന്ന ബ്ലസി ചിത്രത്തിന്‍റെ ഷൂട്ടിങിനായി താടി നീട്ടിവളര്‍ത്തി ശരീരഭാരം കുറച്ച് മെലിഞ്ഞ പൃഥ്വിരാജാണ് എപ്പോഴും സിനിമാപ്രേമികള്‍ക്ക് മുന്നില്‍ എത്താറുള്ളത്. ആടുജീവിതത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായതോടെ താടി ഷേവ് ചെയ്ത് പഴയ ജിം ബോഡി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് നടന്‍ ഇപ്പോള്‍. ക്ലീന്‍ ഷേവ് ചെയ്ത തന്‍റെ പുതിയ ലുക്ക് പൃഥ്വി തന്നെ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
നാളുകള്‍ക്ക് ശേഷം ക്ലീന്‍ ഷേവില്‍ പൃഥ്വി, ഒപ്പം ജിം ബോഡിയും സുപ്രിയയും - prithviraj latest photo
ഭാര്യ സുപ്രിയയുമെത്തുള്ള ചിത്രമാണ് പൃഥ്വിരാജ് പുറത്തുവിട്ടത് 'ജീം ബോഡി വിത്ത് നോ താടി' എന്ന അടികുറിപ്പോടെയാണ് താരം ചിത്രം പുറത്തുവിട്ടത്
ഭാര്യ സുപ്രിയയുമെത്തുള്ള ചിത്രമാണ് പൃഥ്വിരാജ് പുറത്തുവിട്ടത് 'ജീം ബോഡി വിത്ത് നോ താടി' എന്ന അടികുറിപ്പോടെയാണ് താരം ചിത്രം പുറത്തുവിട്ടത്. നടന്‍റെ പുതിയ പോസ്റ്റിന് പിന്നാലെ കമന്‍റുകളുമായി ആരാധകരും എത്തിയിരുന്നു. പഴയ പുതിയ മുഖം എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. ആ ലുക്ക് അങ്ങ് പോയി, എയ്ജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു. എങ്ങനെ പോയാലും ഒടുക്കത്തെ ലുക്കാണ് ഈ മനുഷ്യന് എന്നാണ് മറ്റൊരു ആരാധകന്‍ കമന്‍റ് ചെയ്തിരിക്കുന്നത്. ഏതായാലും പൃഥ്വിയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായിരിക്കുകയാണ്