ബ്ലെസി ചിത്രം ആടുജീവിതത്തിനായി ശരീര ഭാരം ഗണ്യമായി കുറച്ച നടന്‍ പൃഥ്വിരാജിനെ കാണുമ്പോള്‍ ആരാധകരടക്കമുള്ള സിനിമാപ്രേമികള്‍ക്ക് വിഷമമായിരുന്നു. പലരും പൃഥ്വി ശരീരഭാരം കുറച്ചതിലുള്ള ആകുലതകള്‍ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട നടന് അസുഖം ബാധിക്കുമോയെന്നാണ് പലരുടെയും ചിന്ത. ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ബെന്യാമിന്‍റെ ആടുജീവിതമെന്ന നോവലിന്‍റെ ദൃശ്യാവിഷ്കാരമാണ് അതേപേരില്‍ ഒരുങ്ങുന്ന സിനിമ. വിദേശത്തെ ഷൂട്ടിങ് എല്ലാം പൂര്‍ത്തിയാക്കി കൊച്ചിയില്‍ തിരിച്ചെത്തിയ ആടുജീവിതം ടീമും നടന്‍ പൃഥ്വിയും ഇപ്പോള്‍ ക്വാറന്‍റൈനിലാണ്.
ആരാധകരെ ഞെട്ടിച്ചുകൊണ്ട് പൃഥ്വിയുടെ പുതിയ രൂപം - ബ്ലസി ചിത്രം ആടുജീവിതം
മെലിഞ്ഞ് ഒട്ടിയ ശരീരഘടനയെല്ലാം മാറി മസിലുകള്‍ വന്ന് സിക്‌സ്‌പാക് ബോഡിയിലേക്കുള്ള വരവ് കാണിക്കുന്ന പൃഥ്വിയാണ് ഫോട്ടോയില്‍ ഉള്ളത്. ഒരു മാസത്തെ വ്യായാമമാണ് തന്‍റെ പഴയ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായകമായതെന്ന് പൃഥ്വി ഫോട്ടോക്കൊപ്പം കുറിച്ചു
ഇപ്പോള്‍ താരം ആരാധകരെയും സിനിമാപ്രേമികളെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. മെലിഞ്ഞ് ഒട്ടിയ ശരീരഘടനയെല്ലാം മാറി മസിലുകള്‍ വന്ന് സിക്‌സ്‌പാക് ബോഡിയിലേക്കുള്ള വരവ് കാണിക്കുന്ന പൃഥ്വിയാണ് ഫോട്ടോയില്‍ ഉള്ളത്. ഒരു മാസത്തെ വ്യായാമമാണ് തന്‍റെ പഴയ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായകമായതെന്ന് പൃഥ്വി ഫോട്ടോക്കൊപ്പം കുറിച്ചു. ശരീരത്തിന് പരിമിതികളുണ്ട് എന്നാല്‍ മനസിന് അതില്ലെന്നും പൃഥ്വി ഫോട്ടോക്കൊപ്പം കുറിച്ചു.
'ആടുജീവിതത്തിനായി മെലിഞ്ഞ ശരീരം ഷൂട്ട് ചെയ്തിട്ട് ഒരു മാസമാകുന്നു. അവസാന ദിവസം... എന്‍റെ ശരീരത്തില്‍ കൊഴുപ്പിന്‍റെ അളവ് അപകടകരമായ രീതിയില്‍ കുറച്ചിരുന്നു. അതിനുശേഷം ഒരുമാസം ശരീരത്തിന് ലഭിച്ച വിശ്രമവും ട്രെയിനിങ്ങും ഇന്ധനവും എന്നെ ഇവിടെ എത്തിച്ചു. എന്നെ ഏറ്റവും തളര്‍ന്ന രീതിയില്‍ കണ്ട എന്‍റെ 'ക്രൂ' ഇപ്പോള്‍ അത്ഭുതപ്പെടുമെന്ന് കരുതുന്നു. ശോഷിച്ച അവസ്ഥയില്‍ നിന്നും ഈ അവസ്ഥയിലേക്ക് എത്താന്‍ തന്നെ സഹായിച്ച ന്യൂട്രിഷനിസ്റ്റും ട്രെയിനറുമായ അജിത് ബാബുവിനും ശരീരം പൂര്‍വസ്ഥിതിയിലാകാന്‍ അനുവദിച്ച ബ്ലെസിക്കും ആടുജീവിതം ടീമിനും നന്ദി...' പൃഥ്വി കുറിച്ചു.