ഡിസംബര്‍ മാസം പിറവിയെടുക്കുമ്പോള്‍ മുതല്‍ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും കാത്തിരിക്കും സാന്‍റാക്ലോസ് അപ്പൂപ്പന്‍റെ സമ്മാനങ്ങളുമായുള്ള വരവിനായി. ഇപ്പോള്‍ നടന്‍ പൃഥ്വിരാജിന്‍റെ പൊന്നോമന അലംകൃതയെന്ന അല്ലി, സാന്‍റയ്‌ക്ക് എഴുതിയ സ്നേഹം നിറഞ്ഞ കത്താണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. താരത്തിന്‍റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയയാണ് കത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
'എനിക്ക് ഒരുപാട് ഇഷ്ടമാണ്, സാന്‍റ എന്നെ കാണാന്‍ വരണം...' അല്ലിയുടെ കത്ത് പങ്കുവെച്ച് സുപ്രിയ - santa claus
അലംകൃത കുസൃതികള്‍ കാണിക്കുന്നതിനാല്‍ ഇത്തവണ ക്രിസ്‌മസ് അപ്പൂപ്പന്‍ അവളെ കാണാന്‍ വരില്ലെന്നും സമ്മാനങ്ങള്‍ നല്‍കില്ലെന്നും സുപ്രിയ അല്ലിയോട് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് അലംകൃത ക്രിസ്‌മസ് അപ്പൂപ്പന് കത്തെഴുതിയത്
അലംകൃത കുസൃതികള്‍ കാണിക്കുന്നതിനാല്‍ ഇത്തവണ ക്രിസ്‌മസ് അപ്പൂപ്പന്‍ അവളെ കാണാന്‍ വരില്ലെന്നും സമ്മാനങ്ങള്‍ നല്‍കില്ലെന്നും സുപ്രിയ അല്ലിയോട് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് അലംകൃത ക്രിസ്‌മസ് അപ്പൂപ്പന് കത്തെഴുതിയത്... 'ഇത്തവണ എന്തായാലും സമ്മാനങ്ങള്‍ സാന്‍റാ എനിക്ക് കൊണ്ടുവരുമെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ കുറുമ്പ് കാട്ടിയെങ്കിലും എനിക്ക് സാന്‍റയെ ഒത്തിരി ഇഷ്ടമാണ്... അതുപോലെ തന്നെ അങ്ങയുടെ റെയിന്‍ ഡീറുകളെയും... സ്നേഹത്തോടെ അല്ലി....' എന്നാണ് അലംകൃത എഴുതിയിരിക്കുന്നത്.
അല്ലിയുടെ കത്ത് കണ്ട് നിരവധി പേരാണ് കമന്‍റുകള്‍ എഴുതിയിരിക്കുന്നത്. അല്ലിക്ക് സമ്മാനങ്ങളുമായി സാന്‍റാ എന്തായാലും കാണാന്‍ വരുമെന്ന് പറഞ്ഞാണ് നിരവധി പേര്‍ അല്ലിയെ ആശ്വസിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ സുപ്രിയ അലംകൃതയുടെ വിശേഷങ്ങള്‍ എപ്പോഴും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. സുപ്രിയയാണ് പൃഥ്വിരാജ് നായകനാവുന്ന പുതിയ ചിത്രം കുരുതി നിര്‍മിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്.