കൊച്ചി: സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന അഹല്യ ഗ്രൂപ്പിന്‍റെ പരാതിയില്‍ നടന്‍ പൃഥ്വിരാജ് മാപ്പ് പറഞ്ഞു. ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയില്‍ പൃഥ്വിരാജിന്‍റെ കഥാപാത്രം സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തും വിധം പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി. ഇതേതുടര്‍ന്നാണ് പൃഥ്വിരാജ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നും പൃഥ്വിരാജ് കോടതിയില്‍ അറിയിച്ചു. ഹൈക്കോടതിയിലാണ് പൃഥ്വിരാജ് ഖേദപ്രകടനം നടത്തിയത്.
അപകീര്‍ത്തിപ്പെടുത്തല്‍; അഹല്യഗ്രൂപ്പിനോട് മാപ്പ് പറഞ്ഞ് പൃഥ്വിരാജ്
ഹൈക്കോടതിയിലാണ് പൃഥ്വിരാജ് ഖേദപ്രകടനം നടത്തിയത്. സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങള്‍ സിനിമയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നും പൃഥ്വിരാജ് കോടതിയില്‍ അറിയിച്ചു
സിനമയിലെ ഒരു ഭാഗത്ത് പൃഥ്വിരാജിന്‍റെ ഹരീന്ദ്രന്‍ എന്ന കഥാപാത്രം അഹല്യ എന്ന പേര് പരാമര്‍ശിച്ച് കൊണ്ടു പറയുന്ന സംഭാഷണമാണ് പരാതിക്ക് ആധാരം. വിഷയത്തില്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് അഹല്യ ഗ്രൂപ്പ് പ്രതിനിധികള്‍ നേരത്തെ അറിയിച്ചിരുന്നു. ആശുപത്രിയുടെ പേര് മോശമായി ഉപയോഗിച്ചെന്ന് കാട്ടി അവര്‍ പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയില്‍ കോടതി പൃഥ്വിരാജിന് നേരത്തെ നോട്ടീസ് അയച്ചിരുന്നു. സ്ഥാപനത്തിന്‍റെ പേര് പരാമര്‍ശിക്കുന്ന ഭാഗം ഒഴിവാക്കണമെന്ന് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സെന്‍സര്‍ ബോര്‍ഡും കോടതിയെ അറിയിച്ചു.