തമിഴകത്തിന്‍റെ താരദമ്പതികളാണ് പ്രസന്നയും സ്നേഹയും. തങ്ങള്‍ക്ക് മകള്‍ പിറന്നതിന്‍റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഇരുവരും. മുമ്പ് സ്നേഹയുടെ ബേബിഷവര്‍ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായിരുന്നു. മാലാഖ എത്തിയിരിക്കുന്നുവെന്നാണ് കുഞ്ഞ് ഷൂവിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് പ്രസന്ന ട്വിറ്ററില്‍ കുറിച്ചത്.
വിഹാന് കൂട്ടുകൂടാന്‍ കുഞ്ഞുപെങ്ങളെത്തി; സന്തോഷം പങ്കുവച്ച് സ്നേഹയും പ്രസന്നയും - Actor Prasanna
നടന്‍ പ്രസന്ന തന്‍റെ ട്വിറ്ററിലൂടെയാണ് പെണ്‍കുഞ്ഞ് പിറന്ന സന്തോഷം ആരാധകരുമായി പങ്കുവച്ചത്

വിഹാന് കൂട്ടുകൂടാന്‍ കുഞ്ഞുപെങ്ങളെത്തി; സന്തോഷം പങ്കുവെച്ച് സ്നേഹയും-പ്രസന്നയും
2009ല്‍ 'അച്ചമുണ്ട് അച്ചമുണ്ട്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിനിടെയാണ് സ്നേഹയും പ്രസന്നയും പ്രണയത്തിലാകുന്നത്. പിന്നീട് 2012 മെയ് 11ന് ഇരുവരും വിവാഹിതരായി. വിഹാന്‍ എന്ന മകനും ഇവര്‍ക്കുണ്ട്. നിരവധി ആരാധകരാണ് താരദമ്പതികളുടെ കുടുംബത്തിന് ആശംസകള്‍ നേരുന്നത്.