പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ച് സംസാരിക്കവെ വികാരാധീനനായത് വലിയ ചര്‍ച്ചയായിരുന്നു. വാരാണസിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഓണ്‍ലൈന്‍ മീറ്റിങില്‍ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം വിതുമ്പിയത്. 'നിരവധി പേരെ കൊറോണ വൈറസ് നമ്മില്‍നിന്ന് തട്ടിയെടുത്തു. വൈറസ് ബാധിച്ച് പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരെ അനുശോചനം അറിയിക്കുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി വിതുമ്പിയത്. ഇപ്പോള്‍ ആ വിഡിയോയെ അദ്ദേഹത്തിന്‍റെ മറ്റൊരു പഴയ വീഡിയോ പോസ്റ്റ് ചെയ്‌ത് പരിഹസിച്ചിരിക്കുകയാണ് പ്രകാശ് രാജ്. 'മികച്ച പ്രകടനങ്ങളൊന്നും ഒറ്റ രാത്രികൊണ്ട് സംഭവിക്കുന്നതല്ല. ടൈമിംങ്... ഇടക്കുള്ള നിര്‍ത്തലുകള്‍, ശബ്ദം ക്രമപ്പെടുത്തുന്ന രീതി, ശരീരഭാഷ... അതിനൊക്കെ വര്‍ഷങ്ങളുടെ പരിശ്രമം വേണം. നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു... നിങ്ങളുടെ മാത്രം ബാലനരേന്ദ്ര....' എന്നായിരുന്നു പ്രസംഗത്തിനിടെ നരേന്ദ്രമോദി വിതുമ്പുന്ന പഴയൊരു വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രകാശ് രാജ് ട്വീറ്റ് ചെയ്‌തത്.
'മികച്ച പ്രകടനങ്ങള്‍ ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ല', പ്രധാനമന്ത്രിയെ പരിഹസിച്ച് പ്രകാശ് രാജ് - pm modi crying video
വാരാണസിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഓണ്‍ലൈന്‍ മീറ്റിങില്‍ അഭിസംബോധന ചെയ്യവെ വിതുമ്പി കരയുന്ന പ്രധാനമന്ത്രിയുടെ വീഡിയോ വൈറലായതിന് പിന്നാലെയാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ്
മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും നേരത്തെ രംഗത്തെത്തിയിരുന്നു. മുതലക്കണ്ണീര്‍ എന്നാണ് മോദിയുടെ കരച്ചിലിനെ പ്രശാന്ത് ഭൂഷണ്‍ വിശേഷിപ്പിച്ചത്. മുതലകള്‍ നിഷ്‌കളങ്കരാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. അതേസമയം നടി കങ്കണ റണൗട്ട് നരേന്ദ്രമോദി വിതുമ്പിയതിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. 'പ്രധാനമന്ത്രിയുടെ കണ്ണുനീര്‍ സത്യമോ വ്യാജമോ ആവട്ടെ, എന്തിനാണ് ഇങ്ങനെ വിമര്‍ശിക്കുന്നത്' എന്നാണ് കങ്കണ സോഷ്യല്‍മീഡിയയിലൂടെ ചോദിച്ചത്. മോദിയുടെ കണ്ണുനീര്‍ താന്‍ സ്വീകരിക്കുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു.