കേരളം

kerala

ETV Bharat / sitara

പരസ്‌പരം തുണയായി നിൽക്കേണ്ട സമയം: ജീവനക്കാർക്ക് ധനസഹായം നൽകി പ്രകാശ് രാജ് - Prakash Raj donate pre- salary

തന്‍റെ വീട്ടിലും ഫാമിലും നിർമാണ കമ്പനിയിലും ജോലി ചെയ്യുന്നവർക്ക് മെയ് മാസം വരെയുള്ള ശമ്പളം മുൻകൂറായി നൽകി പ്രകാശ് രാജ്.

PRAKASH RAJ  പ്രകാശ് രാജ്  കൊവിഡ് 19  കൊറഓണ  താരങ്ങൾ കൊറോണ  പ്രകാശ് രാജ് ധനസഹായം  ജീവനക്കാർക്ക് ധനസഹായം നൽകി പ്രകാശ് രാജ്  Actor Prakash Raj  Prakash Raj donate pre- salary  Prakash Raj gave pre- salary to his employees
പ്രകാശ് രാജ്

By

Published : Mar 24, 2020, 1:54 PM IST

ആഗോളപരമായി പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയെ തകർക്കാൻ മനുഷ്യൻ പോരാടിക്കൊണ്ടിരിക്കുകയാണ്. വീടുകളിലേക്ക് ഒതുങ്ങുകയല്ലാതെ മറ്റൊന്നും പ്രതിവിധിയായില്ലാത്ത സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയും മറ്റൊരു ഗുരുതര പ്രശ്‌നമായി മാറുകയാണ്. ഇത്തരമൊരു അവസ്ഥയിൽ തന്നാൽ കഴിയുന്നതെന്തും ചെയ്യുമെന്നാണ് തെന്നിന്ത്യൻ നടൻ പ്രകാശ് രാജ് വ്യക്തമാക്കിയത്. തന്‍റെ വീട്ടിലും ഫാമിലും നിർമാണ കമ്പനിയിലും ജോലി ചെയ്യുന്നവർക്ക് മെയ് മാസം വരെയുള്ള ശമ്പളം മുൻകൂറായി താരം നൽകിയിരിക്കുകയാണ്. കൊവിഡ് 19 പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കേണ്ടി വന്നപ്പോൾ തന്‍റെ മൂന്ന് ചിത്രങ്ങളുടെ നിർമാണം നിർത്തിവച്ചതായും അതിൽ ദിവസവേതനത്തിൽ പ്രവർത്തിച്ചിരുന്നവർക്ക് പകുതി ശമ്പളമെങ്കിലും ലഭ്യമാക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

ഇതുകൊണ്ടൊന്നും തന്‍റെ ജോലി അവസാനിച്ചിട്ടില്ലെന്നും ഇനിയും തന്നാൽ കഴ‌ിയുന്ന രീതിയിൽ ആവശ്യക്കാരെ സഹായിക്കുമെന്നും താരം പറഞ്ഞു. ഈ പ്രവർത്തനത്തിൽ എല്ലാവരും അവരവർക്ക് സാധിക്കുന്ന രീതിയിൽ ആവശ്യക്കാർക്ക് സഹായം നൽകണമെന്നും പ്രകാശ് രാജ് അഭ്യർഥിച്ചു.

ABOUT THE AUTHOR

...view details