'കനകം കാമിനി കലഹം': പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിന്‍ പോളി - kanakam kamini kalaham title poster released
ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പനിലൂടെ സിനിമാപ്രേമികള്‍ സ്വീകരിച്ച സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് 'കനകം കാമിനി കലഹം' സംവിധാനം ചെയ്യുന്നത്.

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് നടന്‍ നിവിന്‍ പോളി. 'കനകം കാമിനി കലഹം' എന്നാണ് സിനിമയുടെ പേര്. പോള്‍ ജൂനിയര്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പനിലൂടെ സിനിമാപ്രേമികള്‍ സ്വീകരിച്ച സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളി തന്‍റെ സോഷ്യല്‍മീഡിയയിലൂടെയാണ് പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായ ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ വലിയ വിജയമായിരുന്നു.