നെടുമുടി വേണുവിന്‍റെ മകന്‍ വിവാഹിതനായി - actor nedumudi venu
ഇളയമകന്‍ കണ്ണന്‍ വേണുവിന്‍റെ വിവാഹമാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരുവനന്തപുരത്ത് നടന്നത്
മലയാളത്തിന്‍റെ മുതിര്‍ന്ന നടന്‍ നെടുമുടി വേണുവിന്‍റെ മകന്‍ കണ്ണന്‍ വേണു വിവാഹിതനായി. വൃന്ദ.പി.നായരാണ് വധു. ചെമ്പഴന്തി വിഷ്ണുവിഹാറില്‍ പുരുഷോത്തമന്‍റെയുംയും വസന്തകുമാറിയുടെയും മകളാണ് വൃന്ദ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരുവനന്തപുരം ചെമ്പഴന്തി അണിയൂര്‍ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. നെടുമുടി വേണുവിന്‍റെ ഇളയമകനാണ് കണ്ണന്‍ വേണു. ടി.ആര്‍ സുശീലയാണ് നെടുമുടി വേണുവിന്‍റെ ഭാര്യ. ഉണ്ണി വേണുവാണ് മൂത്തമകന്‍. വിവാഹ ചടങ്ങിന്‍റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.