തന്‍റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച തെലുങ്ക് ദേശം പാര്‍ട്ടിപ്രവര്‍ത്തകനും ആരാധകനുമായ യുവാവിനെ തല്ലി നടന്‍ നന്ദമൂരി ബാലകൃഷ്ണ. മുമ്പും പൊതുവിടങ്ങളിലെ വിചിത്രമായ പ്രതികരണങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്‌ത താരമാണ് നന്ദമുരി ബാലകൃഷ്ണ. താരം വീണ്ടും ഒരു ആരാധകനെ തല്ലിയതായ റിപ്പോര്‍ട്ടുകളും വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹിന്ദുപുര്‍ നിയോജക മണ്ഡലത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടന്‍. ഇതിനിടെ അണികളില്‍ ഒരാള്‍ ബാലകൃഷ്ണയുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ചു. ഇത് താരത്തെ പ്രകോപിപ്പിക്കുകയും വീഡിയോ എടുത്ത തെലുങ്ക് ദേശം പാര്‍ട്ടി പ്രവര്‍ത്തകനും ആരാധകനുമായ യുവാവിനെ ബാലകൃഷ്ണ തല്ലുകയായിരുന്നു.
അനുവാദമില്ലാതെ ഫോട്ടോ പകര്‍ത്തിയ ആരാധകനെ തല്ലി നന്ദമൂരി ബാലകൃഷ്ണ - Nandamuri Balakrishna Shameless Act news
ഹിന്ദുപുര്‍ നിയോജക മണ്ഡലത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നന്ദമൂരി ബാലകൃഷ്ണ. ഇതിനിടെ അണികളില്‍ ഒരാള്‍ ബാലകൃഷ്ണയുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ചു. ഇത് താരത്തെ പ്രകോപിപ്പിക്കുകയും വീഡിയോ എടുത്ത തെലുങ്ക് ദേശം പാര്‍ട്ടി പ്രവര്‍ത്തകനും ആരാധകനുമായ യുവാവിനെ ബാലകൃഷ്ണ തല്ലുകയായിരുന്നു
അനുവാദമില്ലാതെ ഫോട്ടോ പകര്‍ത്തിയ ആരാധകനെ തല്ലി നന്ദമൂരി ബാലകൃഷ്ണ
സംഭവം ചര്‍ച്ചയായതോടെ തല്ലുകൊണ്ട പ്രവര്‍ത്തകന്‍ വിശദീകരണവുമായി രംഗത്തെത്തി. വീഡിയോ എടുക്കുന്നത് കണ്ടപ്പോള്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് അറിയാതെയാണ് അദ്ദേഹം തന്നെ തള്ളിമാറ്റിയതെന്നും, തങ്ങള്‍ ആരാധകര്‍ക്ക് ഇത്തരം കാര്യങ്ങളൊന്നും പ്രശ്നമല്ലെന്നുും അദ്ദേഹം എന്നെ തൊട്ടതില്‍ അഭിമാനം തോന്നുന്നുവെന്നുമാണ് പ്രവര്‍ത്തകന്‍ പറയുന്നത്.