കേരളം

kerala

ETV Bharat / sitara

നടന്‍ നകുല്‍ തമ്പി ഗുരുതരാവസ്ഥയില്‍ ; ചികിത്സക്ക് പണമില്ലാതെ കുടുംബം - Nakul Thampi in critical condition

ചികിത്സക്ക് വലിയ തുക കണ്ടെത്തേണ്ട അവസ്ഥയിലാണ് നകുലിന്‍റെ കുടുംബം. സിനിമ താരങ്ങളായ അഹാന കൃഷ്‍ണകുമാര്‍, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും മറ്റ് സുഹൃത്തുക്കളും ചേര്‍ന്ന് സഹായം കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു

Actor Nakul Thampi in critical condition; Family with no money for treatment  ഗുരുതരാവസ്ഥയില്‍ നടന്‍ നകുല്‍ തമ്പി; ചികിത്സക്ക് പണമില്ലാതെ കുടുംബം  നടന്‍ നകുല്‍ തമ്പി  Actor Nakul Thampi  അഹാന കൃഷ്‍ണകുമാര്‍  സാനിയ ഇയ്യപ്പൻ  Nakul Thampi in critical condition  പതിനെട്ടാംപടി
ഗുരുതരാവസ്ഥയില്‍ നടന്‍ നകുല്‍ തമ്പി; ചികിത്സക്ക് പണമില്ലാതെ കുടുംബം

By

Published : Feb 5, 2020, 12:44 PM IST

റോഡപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടനും ഡാന്‍സറുമായ നകുല്‍ തമ്പിയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. മധുര വേലമ്മാള്‍ മെഡിക്കല്‍ ആശുപത്രിയിലാണ് താരം ചികിത്സയില്‍ കഴിയുന്നത്. നകുലിന് ബോധം ഇതുവരെ തെളിഞ്ഞിട്ടില്ല. അതേസമയം ചികിത്സക്ക് വലിയ തുക കണ്ടെത്തേണ്ട അവസ്ഥയിലാണ് കുടുംബം. സിനിമ താരങ്ങളായ അഹാന കൃഷ്‍ണകുമാര്‍, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും മറ്റ് സുഹൃത്തുക്കളും ചേര്‍ന്ന് സഹായം കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

ജനുവരി അഞ്ചിന് കൊടൈക്കനാലില്‍ നിന്ന് തിരിച്ച് തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു നകുലും ആദിത്യ എന്ന സുഹൃത്തും സഞ്ചരിച്ച കാര്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. പതിനെട്ടാംപടി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നകുല്‍ നൃത്തത്തിലൂടെയാണ് കലാരംഗത്ത് സജീവമാകുന്നത്.

ABOUT THE AUTHOR

...view details