മാണിക്യന്‍റെ കോസ്റ്റ്യൂമിൽ ലാലേട്ടൻ, കൈയിൽ ക്യാമറയും പിടിച്ച് സംവിധായകൻ പ്രിയദർശൻ. തന്‍റെ ആത്മസുഹൃത്തും സംവിധായകനുമായ പ്രിയദര്‍ശന് നടൻ മോഹൻലാൽ ജന്മദിനാശംസ അറിയിച്ചു. ഒപ്പം, 26 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ 'തേന്മാവിൻ കൊമ്പത്തി'ലെ ഗാനരംഗത്ത് നിന്നുള്ള ഒരു ലൊക്കേഷൻ ചിത്രവും താരം പങ്കുവെച്ചു. "ഹാപ്പി ബര്‍ത്ത്‌ഡേ ഡിയര്‍ പ്രിയന്‍" എന്ന ക്യാപ്‌ഷനും പ്രിയദർശന്‍റെ 63-ാം ജന്മദിനത്തിൽ പോസ്റ്റ് ചെയ്‌ത കുറിപ്പിൽ ചേർത്തിട്ടുണ്ട്.
പ്രിയന് പിറന്നാളാശംസയേകി പ്രിയ സുഹൃത്ത് മോഹൻലാൽ
26 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ 'തേന്മാവിൻ കൊമ്പത്തി'ലെ ഗാനരംഗത്ത് നിന്നുള്ള ഒരു ലൊക്കേഷൻ ചിത്രത്തിനൊപ്പമാണ് നടൻ മോഹൻലാൽ പ്രിയദര്‍ശന് ജന്മദിനാശംസ കുറിച്ചത്.
ഹാപ്പി ബര്‍ത്ത്‌ഡേ ഡിയര്‍ പ്രിയന്
മോഹൻലാലും ശോഭനയും മുഖ്യവേഷത്തെ അവതരിപ്പിച്ച തേന്മാവിൻ കൊമ്പത്തിന്‍റെ സംവിധായകൻ പ്രിയദർശനായിരുന്നു. കിലുക്കം, ചിത്രം, മിന്നാരം, വന്ദനം തുടങ്ങിയ ഹിറ്റ് സിനിമകളുടെ പ്രിയദർശൻ- മോഹൻലാൽ കോമ്പോ ഈ ചിത്രത്തിലും വിജയം കണ്ടെത്തി. ഇതിനു പുറമെ രണ്ട് ദേശീയ പുരസ്‌കാരങ്ങളും അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു. ഈ വർഷം പ്രദർശനത്തിനെത്തുന്ന കുഞ്ഞാലി മരയ്ക്കാറാണ് ഇരുവരും ഒരുമിക്കുന്ന അടുത്ത ചിത്രം.