ഒരു അഭിനേതാവിന് അവന്‍റെ കഴിവുകളെപോലെ തന്നെ പ്രധാനപ്പെട്ടതാണ് ശരീരവും. അതിനാല്‍ എല്ലാ നടീ നടന്മാരും ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതും ആരോഗ്യത്തോടെ ഇരിക്കാനാണ്. അക്കൂട്ടത്തില്‍ പ്രധാനിയാണ് നടന്‍ മോഹന്‍ലാല്‍. ഒരോ കഥാപാത്രമായി മാറാനും അദ്ദേഹം ശരീരത്തില്‍ നടത്തുന്ന പരിക്ഷണങ്ങള്‍ എന്നും പ്രശംസ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്നും ഫിറ്റ്നസിന് വലിയ പ്രാധാന്യവും മോഹന്‍ലാല്‍ നല്‍കുന്നു.
ചുറുക്കോടെ ഓടി നടന്ന് വ്യായാമം, മോഹന്‍ലാലിന്‍റെ പുതിയ വര്‍ക്കൗട്ട് വീഡിയോയും വൈറല്‍ - മോഹന്‍ലാല്‍ വാര്‍ത്തകള്‍
'വ്യായാമം ശരീരത്തെയും മനസിനെയും ആരോഗ്യകരമായി നിലനിര്‍ത്തുന്നുവെന്നാണ് വീഡിയോയ്‌ക്ക് തലക്കെട്ടായി മോഹന്‍ലാല്‍ കുറിച്ചത്. ഫിറ്റ്‌നസ് ട്രെയിനര്‍ ആല്‍ഫ്രഡ് ആന്‍റണിയാണ് അദ്ദേഹത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത്
ഇപ്പോള്‍ ശരീരവും മനസും ഒരുപോലെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന് തന്‍റെ ആരാധകര്‍ക്ക് പറഞ്ഞുകൊടുക്കുകയാണ് ലാല്‍. അറുപതിലും ജിമ്മില്‍ ചുറുചുറുക്കോടെ വ്യായാമം ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം എല്ലാവര്‍ക്കും പ്രചോദനമാകുന്നത്. 'വ്യായാമം ശരീരത്തെയും മനസിനെയും ആരോഗ്യകരമായി നിലനിര്‍ത്തുന്നുവെന്നാണ് വീഡിയോയ്‌ക്ക് തലക്കെട്ടായി മോഹന്‍ലാല്‍ കുറിച്ചത്.
ഫിറ്റ്‌നസ് ട്രെയിനര്‍ ആല്‍ഫ്രഡ് ആന്‍റണിയാണ് അദ്ദേഹത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത്. കാമറയ്ക്ക് മുന്നിലെ മെയ്‌വഴക്കത്തിന് പിന്നില്‍ താരത്തിന്‍റെ ഈ വര്‍ക്കൗട്ടാണെന്നാണ് ആരാധകരും ഒറ്റ സ്വരത്തില്‍ പറയുന്നത്. അതേസമയം ബാറോസ് എന്ന സിനിമയുടെ പണിപ്പുരയിലാണ് നടന്‍. അധികം വൈകാതെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ സംവിധായകനും ടൈറ്റില്‍ കഥാപാത്രവും മോഹന്‍ലാല്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.