കേരളത്തിൽ വിദ്യാർഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ ജാഗ്രതാ നിർദ്ദേശവുമായി നടന്‍ മോഹന്‍ലാല്‍. ചൈനയിൽ നിന്ന് തൃശൂരില്‍ മടങ്ങിയെത്തിയ വിദ്യാർഥിക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയതോടെ അൽപം ആശങ്കയിലാണ് ജനങ്ങൾ. കേരളത്തില്‍ നിന്നും ഒരു നോവല്‍ കൊറോണ വൈറസ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്‌തു. ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത്. പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മള്‍... കൊറോണയും നമ്മള്‍ അതിജീവിക്കും...' എന്ന് മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചു.
ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടത്: കൊറോണ വൈറസിനെതിരെ നിർദ്ദേശങ്ങളുമായി മോഹൻലാൽ - Coronavirus
കൊറോണ കേരളത്തിൽ സ്ഥിരീകരിച്ചതോടെ ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടതെന്ന് കുറിച്ചുകൊണ്ട് വൈറസിനെതിരെ എടുക്കേണ്ട നിർദ്ദേശങ്ങളും മോഹൻലാൽ പങ്കുവെച്ചു.
ഒപ്പം, കൊറോണ വൈറസിനെതിരെ എടുക്കേണ്ട മുൻകരുതലുകൾ സൂചിപ്പിക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട, ജാഗ്രതയാണ് വേണ്ടതെന്ന് മോഹൻലാൽ പോസ്റ്റിൽ വിശദീകരിക്കുന്നു. രോഗ ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കാതെ വൈദ്യസഹായം തേടണമന്നും മോഹൻലാൽ നിർദ്ദേശിക്കുന്നുണ്ട്. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കഴുകുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും പൊത്തുക എന്നും പോസ്റ്റിലൂടെ താരം അറിയിക്കുന്നു.