കേരളം

kerala

ETV Bharat / sitara

ദൃശ്യം 2വിനെ സ്വീകരിച്ചതിന് അകമഴിഞ്ഞ നന്ദി അറിയിച്ച് നടന്‍ മോഹന്‍ലാല്‍ - നടന്‍ മോഹന്‍ലാല്‍ ദൃശ്യം 2 വാര്‍ത്തകള്‍

തന്‍റെ ചിത്രത്തിന് ലഭിച്ച വരവേല്‍പ്പിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുവെന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്

actor mohanlal facebook post about drishyam 2 review  actor mohanlal facebook post about drishyam 2  drishyam 2 related news  drishyam 2 cast  നടന്‍ മോഹന്‍ലാല്‍  നടന്‍ മോഹന്‍ലാല്‍ ദൃശ്യം 2 വാര്‍ത്തകള്‍  ദൃശ്യം 2 വാര്‍ത്തകള്‍
actor mohanlal facebook post about drishyam 2 review

By

Published : Feb 20, 2021, 9:48 AM IST

കാഴ്ച്ചക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഒന്നാം ഭാഗത്തിനോട് കിടപിടിക്കുന്ന തരത്തില്‍ ദൃശ്യത്തിന്‍റെ രണ്ടാംഭാഗവും സംവിധായകന്‍ ജീത്തു ജോസഫ് ഒരുക്കിയത്. മികച്ച സ്വീകാര്യതയാണ് ജനങ്ങള്‍ക്കിടയില്‍ സിനിമയ്‌ക്ക് ലഭിക്കുന്നത്. ഫെബ്രുവരി 18 അര്‍ധരാത്രി മുതല്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്‌ത് തുടങ്ങിയ ദൃശ്യം 2വിന് ലഭിച്ച സ്വീകാര്യതയില്‍ നന്ദി അറിയിച്ചിരിക്കുകയാണ് നടന്‍ മോഹന്‍ലാലിപ്പോള്‍. തന്‍റെ ചിത്രത്തിന് ലഭിച്ച വരവേല്‍പ്പിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുവെന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. ആളുകളുടെ അകമഴിഞ്ഞ സ്നേഹത്തിന് നന്ദി അറിയിച്ച അദ്ദേഹം ഈ സ്നേഹവും പിന്തുണയുമാണ് കൂടുതല്‍ മികച്ചതാകാന്‍ പ്രചോദനം നല്‍കുന്നതെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

'ദൃശ്യം രണ്ടിന് ലഭിക്കുന്ന അതിശയകരമായ പ്രതികരണത്തില്‍ അതിയായ സന്തോഷം. നിങ്ങളില്‍ പലരും ഇതിനകം തന്നെ സിനിമ കണ്ട്, വിളിച്ചും സന്ദേശങ്ങളായും അഭിനന്ദനം അറിയിച്ചു എന്നത് വളരെയേറെ സ്പര്‍ശിച്ച കാര്യം തന്നെയാണ്. നല്ല സിനിമകളെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ എല്ലായ്പ്പോഴും അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു എന്നതിന് തെളിവാണ് ദൃശ്യം 2വിന്‍റെ വിജയം. സിനിമയെ സ്നേഹിക്കുന്ന പൊതുജനങ്ങളുടെ സ്നേഹവും പിന്തുണയുമാണ് നമ്മെത്തന്നെ നിരന്തരം മെച്ചപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നത്. അകമഴിഞ്ഞ ഈ സ്നേഹത്തിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍റെ ആത്മാര്‍ത്ഥമായ നന്ദി. എനിക്കും ദൃശ്യം ടീമിലെ എല്ലാവര്‍ക്കും ഇത് ഒരു വലിയ കാര്യം തന്നെയാണ്' മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് സിനിമ കാണാനും ആസ്വദിക്കാനും അവസരം ഒരുക്കിയ ആമസോണ്‍ പ്രൈമിനോടും മോഹന്‍ലാല്‍ പ്രത്യേകം നന്ദി അറിയിച്ചിട്ടുണ്ട്. മീന, അന്‍സിബ, എസ്തര്‍, മുരളി ഗോപി, ആശ ശരത്ത് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

ABOUT THE AUTHOR

...view details