വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രം അഭിനയിച്ച് മലയാളി ഹൃദയങ്ങള്‍ കീഴടക്കിയ നടന്‍ മണികണ്ഠന്‍ വിവാഹിതനായി. മരട് സ്വദേശിയായ അഞ്ജലിയാണ് വധു. ആറുമാസം മുമ്പ് തീയതി തീരുമാനിച്ചിരുന്നു. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ കൃത്യമായി പാലിച്ചായിരുന്നു വിവാഹം. വളരെ ലളിതമായ ചടങ്ങുകളോടെ തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. വധൂവരന്മാരുടെ വീട്ടുകാര്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിനായി മാറ്റിവെച്ചിരുന്ന തുകയില്‍ നിന്നും ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണികണ്ഠന്‍ നല്‍കിയിരുന്നു.
ചടങ്ങുകള്‍ ലളിതം... നടന്‍ മണികണ്ഠന്‍ വിവാഹിതനായി - ലോക്ക് ഡൗണ്‍ വിവാഹം
ലോക്ക് ഡൗണ്‍ നിയമങ്ങള്‍ കൃത്യമായി പാലിച്ചായിരുന്നു വിവാഹം. വളരെ ലളിതമായ ചടങ്ങുകളോടെ തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം

ചടങ്ങുകള്‍ ലളിതം... നടന്‍ മണികണ്ഠന്‍ വിവാഹിതനായി
പ്രണയവിവാഹമായിരുന്നു മണികണ്ഠന്‍റെയും അഞ്ജലിയുടെയും. എല്ലാവരുടെയും ആശംസകളും പ്രാര്‍ഥനകളും ഉണ്ടാവണമെന്നും മറ്റൊരവസരത്തില്‍ എല്ലാവരുമായി ചേര്‍ന്ന് ആഘോഷിക്കാമെന്നും മണികണ്ഠന്‍ മാധ്യമങ്ങളോട് പറഞ്ഞു.