'കയ്യടിക്കടാ....', വിവാഹ ചെലവിന് കരുതിവെച്ച പണം ദുരിതാശ്വാസനിധിയിലേക്ക് നല്‍കി നടന്‍ മണികണ്ഠന്‍ - actor manikandan
തൃപ്പൂണിത്തുറ പേട്ട സ്വദേശി അഞ്ജലിയാണ് മണികണ്ഠന്‍റെ വധു. ആറുമാസം മുമ്പാണ് വിവാഹം നിശ്ചയിച്ചത്
കമ്മട്ടിപ്പാടം എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലെ അവിസ്മരണീയമായ പ്രകടനത്തിലൂടെ സിനിമാപ്രേമികളുടെ മനസില്‍ സ്ഥാനം കണ്ടെത്തിയ നടനാണ് മണികണ്ഠന്‍. നാളെ താരം വിവാഹിതനാവുകയാണ്. വളരെ ലളിതമായ ചടങ്ങായാണ് വിവാഹമെന്ന് താരം അറിയിച്ചിരുന്നു. ചടങ്ങുകള്‍ ചുരുക്കി വിവാഹചെലവുകള്‍ക്കായി കരുതിവെച്ചിരുന്ന പണം കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. തൃപ്പൂണിത്തുറ പേട്ട സ്വദേശി അഞ്ജലിയാണ് മണികണ്ഠന്‍റെ വധു. ആറുമാസം മുമ്പാണ് വിവാഹം നിശ്ചയിച്ചത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും വിവാഹം. തൃപ്പൂണിത്തുറയിലെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ശേഷം മണികണ്ഠന്‍റെ വീട്ടില്‍ അടുത്ത ബന്ധുക്കള്‍ക്കായി വിരുന്നും ഒരുക്കിയിട്ടുണ്ട്.