മലയാളത്തിന്‍റെ സ്വന്തം മമ്മൂക്ക കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വേഷമിടുന്ന പുതിയ ചിത്രം വണ്ണിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കടയ്ക്കല്‍ ചന്ദ്രനെന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. ഖദറണിഞ്ഞ് കറുത്ത കണ്ണടയും ധരിച്ച് കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരത്ത് ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്.
മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി; 'വണ്ണി'ന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി - new film one first look poster released
സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരുവനന്തപുരത്ത് ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി- സഞ്ജയ് ടീമാണ്
ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് നിര്‍മാണം. നടന്‍ കൃഷ്ണകുമാറിന്‍റെ മകള്‍ ഇഷാനി കൃഷ്ണ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരികയാണ്. ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, ഗായത്രി അരുണ്‍ തുടങ്ങിയവരാണ് വണ്ണിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആര്‍.വൈദി സോമസുന്ദരമാണ്. ഗോപി സുന്ദറാണ് സംഗീതം. 2019ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തില്‍ ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആറായി എത്തി മമ്മൂട്ടി വിസ്മയിപ്പിച്ചിരുന്നു. അത്തരമൊരു മികച്ച പ്രകടനം താരം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.