പൊതുജനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്‍റെ റോഡുകളെ പറ്റി പരാതി അറിയിക്കുന്നതിനുള്ള മൊബൈല്‍ ആപ്പ് വരുന്നു. 'പിഡബ്ല്യുഡി ഫോര്‍ യു' എന്ന് പേരിട്ടിരിക്കുന്ന ആപ്പിന്‍റെ പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്‌തു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. മന്ത്രി തന്നെയാണ് മമ്മൂട്ടി പ്രകാശനം ചെയ്യുന്ന ഫോട്ടോ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്. റോഡിലെ പ്രശ്‌നങ്ങളും പരാതികളും ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനും വിവരങ്ങള്‍ രേഖപ്പെടുത്താനും സാധിക്കുന്ന തരത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഈ മാസം ഏഴ് മുതല്‍ ആപ്പ് ഔദ്യോഗികമായി ലഭ്യമാകും.
Also read:'ഹൃദയം' പാട്ടുകളാല്‍ സമ്പന്നമായിരിക്കുമെന്ന് വിനീത് ശ്രീനിവാസന്‍