മറ്റേതൊരു മലയാള നടനും ലഭിക്കുന്ന വരവേൽപ്പിനെക്കാൾ മമ്മൂക്കയുടെ പുതുപുത്തന്‍ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ എത്തുമ്പോള്‍ ആഘോഷിക്കപ്പെടാറുണ്ട്. ഫാനിസത്തിനും അപ്പുറം എല്ലാവരും ഒരുപോലെ ചിത്രങ്ങള്‍ക്ക് കയ്യടിക്കും... അംഗീകരിക്കും. പതിനെട്ടാം പടി ലുക്ക്, വര്‍ക്കൗട്ടിന് ശേഷമുള്ള ഫോട്ടോ, നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ കല്യാണത്തിന് വന്നപ്പോഴുള്ള മീശപിരി സ്റ്റിൽ എന്നിവയ്ക്ക് സോഷ്യല്‍മീഡിയയില്‍ ലഭിച്ച റീച്ച് അതിനുള്ള ഉദാഹരണമാണ്. എഴുപതിനോട് അടുക്കുമ്പോഴും ഊർജസ്വലതയോടെ നില്‍ക്കുന്ന മമ്മൂട്ടിയെ കണ്ട് പഠിക്കുക തന്നെ വേണം.
കെജിഎഫ് ലുക്കില്‍ മമ്മൂക്ക, 'രാജകീയ'മെന്ന് ആരാധകര്‍ - മമ്മൂട്ടി വാര്‍ത്തകള്‍
കെജിഎഫ് ലുക്കില്‍ ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള ഫോട്ടോയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അമല്‍ നീരദ് ചിത്രത്തിന് വേണ്ടിയുള്ളതാണ് മമ്മൂക്കയുടെ പുതിയ ഗെറ്റപ്പ് എന്നാണ് ആരാധകര്‍ പറയുന്നത്
ഇപ്പോള്‍ കെജിഎഫ് ലുക്കില്‍ ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള ഫോട്ടോയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹെയര്‍സ്റ്റൈലിന് ചേരുന്ന തരത്തില്‍ നേവി ബ്ല്യൂ ഡെനീം ഷര്‍ട്ടും ജീന്‍സുമായിരുന്നു നടന്‍ ധരിച്ചിരുന്നത്. ബ്ലാക്കിലും റെഡ്ഡിലുമുള്ള സല്‍വാറിലാണ് ഭാര്യസുല്‍ഫത്ത് എത്തിയിരിക്കുന്നത്. അമല്‍ നീരദ് ചിത്രത്തിന് വേണ്ടിയുള്ളതാണ് മമ്മൂക്കയുടെ പുതിയ ഗെറ്റപ്പ് എന്നാണ് ആരാധകര്‍ പറയുന്നത്. ബിഗ് ബി രണ്ടാം ഭാഗത്തിനു മുമ്പേ അമല്‍ നീരദും മമ്മൂട്ടിയും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് സൗബിന്‍ ഷാഹിര്‍ വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മമ്മൂക്കയുടെ പുതിയ ലുക്ക് ആരാധകര്‍ക്കൊപ്പം ഫഹദ് ഫാസില്‍ അടക്കമുള്ള താരങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
അതേസമയം മെഗാസ്റ്റാറിന്‍റെ കടക്കല്‍ ചന്ദ്രന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കേരളം. സന്തോഷ് വിശ്വനാഥൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രം ലോക്ക് ഡൗണിൽ തിയേറ്റർ അടച്ചുപൂട്ടിയ സാഹചര്യത്തിലും ഓണ്‍ലൈനില്‍ റിലീസ് ചെയ്യില്ലെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി ലഭിച്ച പശ്ചാത്തലത്തിൽ ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കിയ വൺ ചിത്രത്തിന്‍റെ റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് മെഗാസ്റ്റാറടക്കം സിനിമയുടെ വരവിനെ സൂചിപ്പിച്ചത്.