മാക്ട ലെജന്‍റ് ഹോണര്‍ പുരസ്കാരം മധുവിന് - MACTA
മധുവിന്‍റെ വീട്ടിലെത്തി അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്കാരം സമ്മാനിച്ചു
മലയാള സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍റെ ലെജന്‍റ് ഹോണര്‍ പുരസ്കാരം നടന്‍ മധുവിന്. മലയാള ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭകള്‍ക്കാണ് പുരസ്‌കാരം നല്‍കിവരുന്നത്. എറണാകുളത്ത് നടക്കുന്ന അന്താരാഷ്ട്ര വനിത ചലച്ചിത്രോത്സവ വേദിയില്‍ പുരസ്‌കാരം നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ മധുവിന്‍റെ അനാരോഗ്യം മൂലം അദ്ദേഹത്തിന്‍റെ കണ്ണന്‍മൂലയിലുള്ള വസതിയിലെത്തിയാണ് പുരസ്കാരം നല്‍കിയത്. അടൂര്‍ ഗോപാലകൃഷ്ണനാണ് പുരസ്കാരം സമ്മാനിച്ചത്. ബഹുമതിക്ക് അര്‍ഹനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.