മലയാളസിനിമയിലെ പുതുതലമുറ പൊതുവെ ശരീരസംരക്ഷണത്തില്‍ ശ്രദ്ധയുള്ളവരാണ്. നടന്മാരില്‍ ഉണ്ണി മുകുന്ദനും ടൊവീനോ തോമസുമൊക്കെ ജിം ട്രെയിനിങ് കാര്യമായി നടത്തുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു നടന്‍റെ ചിത്രം ആരാധകരില്‍ കൗതുകമുണര്‍ത്തുകയാണ്. മറ്റാരുമല്ല കുഞ്ചാക്കോ ബോബനാണ് തന്‍റെ പുതിയ ചിത്രത്തിനുവേണ്ടി മേക്കോവര്‍ നടത്തിയിരിക്കുന്നത്. മസില്‍ പെരുപ്പിച്ച് നില്‍ക്കുന്ന ചിത്രം ചാക്കോച്ചന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.
നമ്മളെ കൊണ്ടും പറ്റും വേണ്ടാന്ന് വച്ചിട്ടാണ്; മസിലുപെരിപ്പിച്ച് ചാക്കോച്ചന്‍ - actor kunjacko boban latest makeover for new movie
ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തിനായാണ് കുഞ്ചാക്കോ ബോബന്‍റെ മേക്കോവര്‍
![നമ്മളെ കൊണ്ടും പറ്റും വേണ്ടാന്ന് വച്ചിട്ടാണ്; മസിലുപെരിപ്പിച്ച് ചാക്കോച്ചന്‍ നമ്മളെ കൊണ്ടും പറ്റും, വേണ്ടാന്ന് വെച്ചിട്ടാണ്; മസിലുപെരിപ്പിച്ച് ചാക്കോച്ചന്‍ കുഞ്ചാക്കോ ബോബന്‍ കുഞ്ചാക്കോ ബോബന്‍ ലേറ്റസ്റ്റ് ന്യൂസ് മാര്‍ട്ടില്‍ പ്രക്കാട്ട് ചാര്‍ലി actor kunjacko boban latest makeover for new movie actor kunjacko boban](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5863180-454-5863180-1580139973777.jpg)
തന്‍റെ ശരീരത്തിന്‍റെ ചിത്രങ്ങള്‍ക്കൊപ്പം സിനിമയിലെ വടംവലി ചിത്രീകരണത്തില്‍ പങ്കെടുത്തതിന്‍റെയും അതില്‍നിന്ന് ലഭിച്ച മുറിവുകളുടെ ചിത്രങ്ങളും ചാക്കോച്ചന്‍ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് രാത്രികളിലായി കഠിനമായ ചിത്രീകരണമായിരുന്നുവെന്നും ചാക്കോച്ചന്‍ പറയുന്നു.
സിനിമാമേഖലയിലെ ഒട്ടേറെ സുഹൃത്തുക്കള്‍ ചാക്കോച്ചന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനുതാഴെ അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. 'ഈ മസില്‍ ഒക്കെ ഒളിപ്പിച്ചുവച്ചേക്കുവായിരുന്നു അല്ലേ കൊച്ചു കള്ളാ' എന്നാണ് നീരജ് മാധവിന്‍റെ കമന്‍റ്. 'ഞാന്‍ എന്താണീ കാണുന്നത്? ശരിക്കും ആ ദേഹത്തില്‍ മസിലോ? മനുഷ്യാ, നിങ്ങള്‍ വര്‍ഷങ്ങളെ തിരികെ വിളിക്കുകയാണ്', വിജയ് യേശുദാസ് കുറിച്ചു. വിനയ് ഫോര്‍ട്ട്, അജു വര്‍ഗീസ്, സഞ്ജു ശിവറാം എന്നിവരൊക്കെ ചാക്കോച്ചനെ അഭിനന്ദിച്ച് കമന്‍റുകളുമായി എത്തിയിട്ടുണ്ട്. ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തിനായാണ് കുഞ്ചാക്കോ ബോബന്‍റെ മേക്കോവര്‍. സംവിധായകന്‍ രഞ്ജിത്തിന്‍റെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. ചാക്കോച്ചനൊപ്പം ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാഹി കബീറാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.