നടന്‍ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച രസകരമായ ഒരു വീഡിയോയാണ് ഇപ്പോള്‍ ആരാധക മനം കവരുന്നത്. ഒരു കൊച്ചുകുഞ്ഞിനോട് അമ്മ പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുന്നതാണ് വീഡിയോയില്‍ കാണാനാവുക.
മലയാളഭാഷയുടെ പിതാവ് ആര്, മലയാളസാഹിത്യത്തിന്‍റെ മാതാവ് ആര്? തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി ഉത്തരം നല്‍കുന്ന കുട്ടിയോട് അമ്മയുടെ അടുത്ത ചോദ്യം ജനകീയ കവി ആര്? എന്നായിരുന്നു. ഒട്ടും സംശയിക്കാതെ കുഞ്ചാക്കോ ബോബന്‍ എന്നാണ് കുഞ്ഞ് മറുപടി നല്‍കുന്നത്.
രസകരമായ പോസ്റ്റും അതിനൊത്ത കമന്‍റുകളും
കുട്ടിയുടെ രസകരമായ മറുപടി അടങ്ങിയ വീഡിയോ നടന്‍ കുഞ്ചാക്കോ ബോബനെയും ഏറെ ചിരിപ്പിച്ചു. 'കവിതകള്‍ എഴുതിത്തുടങ്ങേണ്ടി വരുമെന്ന് തോന്നുന്നു' എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ ചാക്കോച്ചന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. സിനിമാ താരങ്ങളടക്കം നിരവധി പേരാണ് രസകരമായി വീഡിയോയ്‌ക്ക് കമന്‍റ് ചെയ്യുന്നത്.
ധൈര്യമായി കവിതയെഴുതി തുടങ്ങാനാണ് ഒരാള്‍ ചാക്കോച്ചനെ ഉപദേശിച്ചത്. 'ചോദ്യം മാറി പോയതാ... ഇസഹാഖിന്‍റെ പിതാവ് ആര് എന്ന് ചോദിച്ചാല്‍ മതി' എന്നാണ് വീഡിയോയ്ക്ക് നടന്‍ അലക്‌സാണ്ടര്‍ പ്രശാന്ത് നല്‍കിയ കമന്‍റ്. 'ഇനിയിപ്പോ കവിതയായിട്ട് കുറയ്‌ക്കേണ്ട' എന്നായിരുന്നു മറ്റൊരു കമന്‍റ്.
വരാനിരിക്കുന്ന സിനിമകള്‍
ലോക്ക് ഡൗണ്‍ മൂലം വിരസത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെന്നോണം ചാക്കോച്ചന്‍ ചലഞ്ച് നടത്തിയതിന് നിരവധി പേര്‍ ചാക്കോച്ചനെ പ്രശംസിച്ചിരുന്നു. നിഴല്‍, നായാട്ട് എന്നീ സിനിമകളാണ് അവസാനമായി റിലീസ് ചെയ്‌ത കുഞ്ചാക്കോ ബോബന്‍ സിനിമകള്‍. ആദ്യം തിയേറ്ററുകളിലും പിന്നീട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയുമാണ് ഈ രണ്ട് ചിത്രങ്ങളും റിലീസ് ചെയ്‌തത്.
പട, ഒറ്റ്, ഭീമന്‍റെ വഴി, ന്നാ.. താന്‍ കേസ് കൊട്, ആറാം പാതിര, നീല വെളിച്ചം എന്നിവയാണ് ഇനി വരാനുള്ള കുഞ്ചാക്കോ ബോബന്‍ സിനിമകള്‍. രണ്ടാം കൊവിഡ് തരംഗവും ലോക്ക് ഡൗണുമാണ് ഈ ചിത്രങ്ങളൂടെ ഷൂട്ടിങ് നീളാന്‍ കാരണമാക്കിയത്.
Also read:വെള്ളിത്തിരയിലെ ഉരുക്ക് വനിത, ഏറെ പ്രിയപ്പെട്ട മെറില്‍ സ്‌ട്രീപ്പ്