കൊവിഡ് മൂന്നാംതരംഗം മുന്നില്‍ക്കണ്ട് രാജ്യം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. മഹാമാരിയില്‍ മുങ്ങിപ്പോയ സിനിമ മേഖലയെ തിരികെ കൊണ്ടുവരാന്‍ സിനിമാപ്രവര്‍ത്തകരും പരിശ്രമിക്കുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സിനിമ മേഖല വീണ്ടും ഉയര്ത്തെഴുന്നേല്ക്കാന് ഒരുങ്ങുമ്പോഴും ഈ മേഖലയിലെ ദിവസവേതനക്കാരുടെ കാര്യം പരിതാപകരമാണ്. അത്തരക്കാര്‍ക്ക് സഹായമെത്തിക്കുന്ന ഫെഫ്കയോട് കൈകോര്‍ക്കുകയാണ് നടന് കുഞ്ചാക്കോ ബോബന്.
Also read:കൊവിഡ് സാന്ത്വന പദ്ധതി : ഫെഫ്കയ്ക്ക് രണ്ട് ലക്ഷം രൂപ നല്കി ടൊവിനോ തോമസ്
പൃഥ്വിരാജിനും അനൂപ് മേനോനും ടൊവിനോയ്ക്കും പുറമെ ഇപ്പോള്‍ ഫെഫ്കയുടെ കൊവിഡ് ധനസഹായ പദ്ധതിയിലേക്ക് കുഞ്ചാക്കോ ബോബന് ഒന്നര ലക്ഷം രൂപ നല്കി. ഫെഫ്ക അംഗം ബി.ഉണ്ണികൃഷ്ണന് കുഞ്ചാക്കോ ബോബന്റെ തീരുമാനത്തെ അഭിനന്ദിച്ചു.