നടനും മിമിക്രി താരവുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍റെ ഭാര്യ ബസന്തിയുടെ നില ഗുരുതരം. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബസന്തിക്ക് സ്വയം ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സങ്കീര്‍ണ്ണമായ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്നും കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാവരുടെയും പ്രാര്‍ഥന ആവശ്യമാണെന്നും ജയചന്ദ്രന്‍ അറിയിച്ചു. 'പ്രിയരേ.... ദിവസങ്ങളായി കൊവിഡിനാല്‍ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയ പത്നി നീങ്ങുകയാണ്.... കോഴിക്കോട് മൈത്ര ആശുപത്രിയില്‍... ജീവന്‍ കയ്യിലൊതുക്കി ഞാന്‍ കൂടെ നില്‍ക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്. പറയുന്നത് മറ്റൊന്നാണ്... കോവിഡ് ഭീകരമല്ല... നമ്മളാണ് അവനെ ഭീകരനാക്കുന്നത്... നമ്മള്‍ പത്ത് പേരുണ്ടെങ്കില്‍ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാന്‍... ദയവായി അനാവശ്യ അലച്ചില്‍ ഒഴിവാക്കുക. മാസ്‌ക് സംസാരിക്കുമ്പോഴും അടുത്ത് ആള്‍ ഉളളപ്പോഴും ധരിക്കണം. ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്. ഞങ്ങള്‍ ഇതെല്ലാം പാലിച്ചു.... പക്ഷേ…ധാരാളം വെളളം കുടിക്കണം പ്രത്യേകിച്ച് സ്ത്രീകള്‍....' ജയചന്ദ്രന്‍ കുറിച്ചു.
ഭാര്യയ്‌ക്ക് കൊവിഡ്... സ്വയം ശ്വസിക്കാന്‍ കഴിയുന്നില്ല; പ്രാര്‍ഥന വേണമെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്‍ - actor koottikkal jayachandran news
കൊവിഡ് വരാതിരിക്കാനും വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്
ഭാര്യയ്‌ക്ക് കൊവിഡ്... സ്വയം ശ്വസിക്കാന്‍ കഴിയുന്നില്ല; പ്രാര്‍ഥന വേണമെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്‍
ഇതിനോടകം നിരവധി പേരുടെ ജീവനാണ് കൊവിഡ് കവര്‍ന്നത്. കൂടാതെ ഒട്ടനേകം ആളുകള്‍ അത്യാസന്ന നിലയില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുമുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്താതിരുന്നാല്‍ മാത്രമെ കൊറോണയെ തുരത്താന്‍ സാധിക്കൂ.
Also read:ശരീരത്തില്‍ തേനീച്ചകളുമായി ആഞ്ചലീന ജോളിയുടെ ഫോട്ടോഷൂട്ട്