പാലക്കാട്: തമിഴ് നടന്‍ കാര്‍ത്തി നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'കൈതി'. ദീപാവലി റിലീസായി ഒക്ടോബര്‍ ഇരുപത്തിയഞ്ചിന് തിയേറ്ററുകളിലെത്തുന്ന ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് കാര്‍ത്തി പറഞ്ഞു. ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി പാലക്കാട് എത്തിയതായിരുന്നു താരം. നായികയും ഗാനങ്ങളും ഇല്ല എന്നതാണ് കൈതിയുടെ പ്രത്യേകത.
മലയാളികളുടെ സ്നേഹം വിലമതിക്കാനാകാത്തത്, 'കൈതി' നിരാശപ്പെടുത്തില്ല: കാര്‍ത്തി - തമിഴ് ചിത്രം കൈതി ലേറ്റസ്റ്റ് ന്യൂസ്
കേരളത്തിലെ ജനങ്ങൾ എല്ലാകാലത്തും നിറഞ്ഞ മനസ്സോടെയാണ് തന്നെ സ്വീകരിച്ചിട്ടുള്ളതെന്നും നടന്‍ കാര്‍ത്തി.
നല്ല തിരക്കഥയുമായി ആരെങ്കിലും സമീപിക്കുകയാണെങ്കിൽ സഹോദരൻ സൂര്യയുടെ ഒപ്പം സിനിമ ചെയ്യാൻ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും കാർത്തി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ എല്ലാകാലത്തും നിറഞ്ഞ മനസ്സോടെയാണ് തന്നെ സ്വീകരിച്ചിട്ടുള്ളതെന്നും മലയാളികളുടെ സ്നേഹം വിലമതിക്കാനാവാത്തതാണെന്നും താരം കൂട്ടിച്ചേർത്തു. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ നരേനും കാര്‍ത്തിക്കൊപ്പമുണ്ടായിരുന്നു. ഒരു കുറ്റവാളിയുമായി ബന്ധപ്പെട്ട് ഒരു രാത്രിയിലെ നാല് മണിക്കൂറിൽ നടക്കുന്ന സംഭവ വികാസങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചിത്രമാണ് 'കൈതി'. ഡ്രീം വാരിയർ പിക്ചേഴ്‌സും വിവേകാനന്ദ പിക്‌ചേഴ്‌സും സംയുക്തമായി നിർമിച്ച ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് കനകരാജാണ്.