വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് നടന്‍ കാര്‍ത്തി - actor karthi films
ഒരു ആണ്‍കുഞ്ഞ് കൂടി പിറന്ന വിവരം ട്വിറ്ററിലൂടെയാണ് കാര്‍ത്തി ആരാധകരുമായി പങ്കുവെച്ചത്. 2013ലാണ് കാര്‍ത്തിക്കും ഭാര്യ രഞ്ജിനിക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചത്
രണ്ടാമതും അച്ഛനായ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് തമിഴ് നടന്‍ കാര്‍ത്തി. ഒരു ആണ്‍കുഞ്ഞ് കൂടി പിറന്ന വിവരം ട്വിറ്ററിലൂടെയാണ് കാര്‍ത്തി ആരാധകരുമായി പങ്കുവെച്ചത്. 2013ലാണ് കാര്‍ത്തിക്കും ഭാര്യ രഞ്ജിനിക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചത്. ആശുപത്രി ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ദൈവത്തിനും നന്ദി പറയുന്നുവെന്നും കുട്ടിക്ക് എല്ലാവരുടെയും അനുഗ്രഹം വേണമെന്നും കാര്‍ത്തി ട്വീറ്റില്‍ കുറിച്ചു. കാര്‍ത്തിയുടെ ട്വീറ്റ് സഹോദരനും നടനുമായ സൂര്യയും പങ്കുവെച്ചിട്ടുണ്ട്. 2019ല്‍ പുറത്തിറങ്ങിയ കാര്‍ത്തി ചിത്രം കൈതിക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സുല്‍ത്താനാണ് ഇനി പുറത്തിറങ്ങാനുള്ള കാര്‍ത്തി ചിത്രം.