കേരളം

kerala

ETV Bharat / sitara

കേരളാ പൊലീസ് കലാകാരന്മാരുടെ 'നിർഭയം'; പ്രശംസിച്ച് കമൽ ഹാസൻ - kamal hassan and kochi police

കേരള മുഖ്യമന്ത്രിക്കയച്ച സന്ദേശത്തിൽ താരം കേരള പൊലീസിനുള്ള പ്രശംസാ സന്ദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്. കമലഹാസന്‍റെ പ്രചോദനമാകുന്ന വാക്കുകൾക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും പൊലീസ് ടീമും നന്ദി അറിയിച്ചു

നിർഭയം  കേരളാ പൊലീസ് കലാകാരന്മാരുടെ നിർഭയം  കമൽ ഹാസൻ പ്രശംസ  കേരളാ പൊലീസും കമൽഹാസനും  കൊവിഡ് കേരളാ പൊലീസ്  കൊച്ചി പൊലീസ്  Actor Kamal Hassan praises Kerala police  nirbhayam video  covid 19 kerala police video  kamal hassan and kochi police  ernakulam latest
നിർഭയം

By

Published : Apr 13, 2020, 12:23 AM IST

Updated : Apr 13, 2020, 9:33 AM IST

എറണാകുളം:ധീരയോദ്ധാക്കൾ മാത്രമല്ല, കലാപ്രതിഭകൾ കൂടിയാണ് കേരളപൊലീസെന്നും കൊവിഡ് എന്ന മഹാമാരിക്കെതിരെ അവർ കൊണ്ടുവരുന്ന ആശയങ്ങൾ മാതൃകാപരമാണെന്നും പ്രശംസിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. കൊച്ചി സിറ്റി പൊലീസിനു വേണ്ടി സിഐ അനന്തലാലും സംഘവും ചേർന്നൊരുക്കിയ 'നിര്‍ഭയം' എന്ന ഗാനത്തിനാണ് കമൽഹാസൻ അഭിനന്ദനം അറിയിച്ചത്. കേരള മുഖ്യമന്ത്രിക്കയച്ച സന്ദേശത്തിൽ താരം കേരള പൊലീസിനുള്ള പ്രശംസാ സന്ദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്.

സിഐ അനന്തലാലും സംഘവും ചേർന്നൊരുക്കിയ 'നിര്‍ഭയം' എന്ന ഗാനത്തിന് നടൻ കമൽഹാസൻ അഭിനന്ദനം അറിയിച്ചു
കേരളാ പൊലീസ് തയ്യാറാക്കിയ ഗാനം അർത്ഥപൂർണമാണെന്നും കാക്കി കലാകാരന്മാർ വളരെ ചിന്താപരമായ ആശയങ്ങളാണ് അവതരിപ്പിക്കുന്നതെന്നും കമൽ ഹാസൻ പറഞ്ഞു

"കൊവിഡെന്ന മഹാമാരിക്കെതിരെ പൊരുതുന്ന മുന്നണിപോരാളികളാണ് ആരോഗ്യ പ്രവർത്തകരും പൊലീസുകാരും ശുചീകരണ തൊഴിലാളികളും. ഇവർക്ക് പ്രചോദനമാകുന്ന തരത്തിലുള്ള ഒരു ദേശീയഗാനം ഏറെ അനിവാര്യമാണ്. കേരളാ പൊലീസ് തയ്യാറാക്കിയ ഗാനം അർത്ഥപൂർണമാണ്. ആലാപന പ്രതിഭ പോലും യൂണിഫോമിലുള്ള ഒരു പൊലീസുകാരനായിരുന്നു എന്നതിൽ ഞാൻ സന്തോഷിക്കുന്നു." ഈ സംരഭത്തിന് പിന്നിൽ പ്രവർത്തിച്ച പൊലീസ് അധികാരികളെയും അവരുടെ ഉന്നതമായ ചിന്തയെയും പ്രത്യേകം അഭിനന്ദിക്കുന്നതായും കമൽ ഹാസൻ പറഞ്ഞു.

എഡിജിപി മനോജ് എബ്രഹാം ഐപിഎസ്, വിജയ്‌ സാക്കറെ ഐപിഎസ് എന്നിവരാണ് നിർഭയത്തിന്‍റെ ആശയത്തിന് പിന്നിൽ. അതിജീവനത്തിന് മാതൃകയായ കേരളം കൊവിഡിന് മുന്നിലും തളരില്ലെന്ന ആത്മവിശ്വാസമാണ് പാട്ടിന്‍റെ വരികളിലും ദൃശ്യങ്ങളിലും വിവരിക്കുന്നത്. സിഐ അനന്തലാൽ ഗാനാലാപനവും സംവിധാനവും നിർവഹിച്ച ഗാനം നടന്‍ മമ്മൂട്ടി അടക്കം നിരവധി പ്രമുഖർ ഇതിനകം തന്നെ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിരുന്നു. കമലഹാസന്‍റെ പ്രചോദനമാകുന്ന വാക്കുകൾക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും പൊലീസ് ടീമും നന്ദി അറിയിച്ചു.

Last Updated : Apr 13, 2020, 9:33 AM IST

ABOUT THE AUTHOR

...view details