മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ വി.പി സത്യന്‍റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം ജയസൂര്യ-പ്രജേഷ് സെന്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. വെള്ളം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായിക. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മനു.പി.നായര്‍, ജോണ്‍ കുടിയാന്‍മല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ക്യാപ്റ്റന് ശേഷം ജയസൂര്യ-പ്രജേഷ് സെന്‍ കൂട്ടുകെട്ട്; വെള്ളം ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി - actor jayasurya
വെള്ളം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന്‍ പ്രജേഷ് സെന്‍ തന്നെയാണ്. സംയുക്ത മേനോനാണ് നായിക
ക്യാപ്റ്റന് ശേഷം ജയസൂര്യ-പ്രജേഷ് സെന്‍ കൂട്ടുകെട്ട്; വെള്ളം ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി
ദിലീഷ് പോത്തന്‍,സിദ്ദീഖ്, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, വിജിലേഷ്, ഉണ്ണി രാജ, സ്നേഹ പാലേരി, ശ്രുതി ജോണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബി.കെ ഹരിനാരായണന്‍, നിധേഷ് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.