ഇന്ദ്രജിത്ത് സുകുമാരന്‍-പൂര്‍ണ്ണിമ ദമ്പതികളുടെ രണ്ടാമത്ത മകള്‍ നക്ഷത്ര ഇന്ദ്രജിത്തിന്‍റെ പന്ത്രണ്ടാം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് താര കുടുംബം. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇന്ദ്രജിത്ത് കുടുംബം മകള്‍ക്ക് ആശംസകളും നേര്‍ന്നു.
മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ നടി കൂടിയായ പൂര്‍ണ്ണിമയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഒപ്പം മകള്‍ക്കൊപ്പമുള്ള രസകരമായ ഒരു വീഡിയോയും പൂര്‍ണ്ണിമ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. 'എന്‍റെ ബിഗ് ലിറ്റില്‍ ഗേള്‍ നച്ചുമ്മയ്ക്ക് പിറന്നാളാശംസകള്‍' എന്നാണ് ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് പൂര്‍ണ്ണിമ കുറിച്ചത്.
'എന്‍റെ പ്രിയപ്പെട്ട നച്ചുവിന് പിറന്നാള്‍ ആശംസകള്‍. അച്ഛന്‍ നിന്നെ ഏറെ സ്നേഹിക്കുന്നു' നക്ഷത്രയുടെ തലയില്‍ ചുംബനം നല്‍കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ഇന്ദ്രജിത്ത് കുറിച്ചു. 'ഈ ലോകത്തില്‍ ഞാനേറെ സ്നേഹിക്കുന്ന ആള്‍ക്ക് ആശംസകള്‍' എന്നാണ് ചേച്ചി പ്രാര്‍ത്ഥന നക്ഷത്രയെ കുറിച്ച് എഴുതിയത്. നടന്‍ പൃഥ്വിരാജ്, സുപ്രിയ തുടങ്ങിയവരും നക്ഷത്രയ്‌ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.