കേരളം

kerala

ETV Bharat / sitara

ആര്‍.ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകളിലെ ആള്‍ക്കൂട്ടത്തെ വിമര്‍ശിച്ച്‌ നടന്‍ ഹരീഷ് പേരടി - R Balakrishna Pillai funeral

മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ മാത്രമെ പങ്കെടുക്കാന്‍ പാടുള്ളൂവെന്ന നിയമം ഇരിക്കെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടന്നതിനെ ചൂണ്ടിക്കാണിക്കുകയാണ് ഹരീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ

Actor Harish Peradi facebook post about R Balakrishna Pillai funeral  ആര്‍.ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകളിലെ ആള്‍ക്കൂട്ടത്തെ വിമര്‍ശിച്ച്‌ നടന്‍ ഹരീഷ് പേരടി  ആര്‍.ബാലകൃഷ്ണപിള്ള ഹരീഷ് പേരടി  ഹരീഷ് പേരടി വാര്‍ത്തകള്‍  ഹരീഷ് പേരടി സിനിമകള്‍  ഗണേഷ് കുമാര്‍ വാര്‍ത്തകള്‍  Actor Harish Peradi facebook post  Actor Harish Peradi facebook post related news  R Balakrishna Pillai funeral  R Balakrishna Pillai funeral news
ആര്‍.ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകളിലെ ആള്‍ക്കൂട്ടത്തെ വിമര്‍ശിച്ച്‌ നടന്‍ ഹരീഷ് പേരടി

By

Published : May 5, 2021, 4:42 PM IST

കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി സംസ്ഥാനത്ത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് കൊവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കടുപ്പിച്ചത്. ഇത്തരം നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കെയും മുന്‍മന്ത്രിയായിരുന്ന ആര്‍.ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകളില്‍ വലിയ ആള്‍ക്കൂട്ടം എത്തിയതിനെ വിമര്‍ശിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ചടങ്ങിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ വിമര്‍ശനം. മരണാനന്തര ചടങ്ങില്‍ 20 പേര്‍ മാത്രമെ പങ്കെടുക്കാന്‍ പാടുള്ളൂവെന്ന നിയമം ഇരിക്കെ ഇത്തരത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടന്നതിനെ ചൂണ്ടിക്കാണിക്കുകയാണ് ഹരീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ.

'മന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെ മരണാനന്തര ചടങ്ങുകളുടെ ചിത്രമാണ്.... ഈ ചിത്രത്തിൽ കാണുന്ന ആൾ കൂട്ടത്തെ 20 പത്തിന്‍റെ ഗുണിതങ്ങളായി കാണുകയോ ഇരുപത് ആളുകൾ ചേർന്ന കുറെ കൂട്ടങ്ങളായി കാണുവാനോ അപേക്ഷിക്കുന്നു. ജനകീയരായ നേതാക്കൾ മരിക്കുമ്പോൾ കൊറോണക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസിലാകും...' ഹരീഷ് പേരടി പരിഹാസ രൂപേണ കുറിച്ചു. ഇതിനോടകം നാല്‍പതില്‍ അധികം പേര്‍ ഹരീഷിന്‍റെ പോസ്റ്റ് പങ്കുവെക്കുകയും താരത്തെ അനുകൂലിച്ച് പ്രതികരിക്കുകയും ചെയ്‌തിട്ടുണ്ട്.

Also read: വലിയ ഇടയന് ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാലോകം

ABOUT THE AUTHOR

...view details