കേരളം

kerala

ETV Bharat / sitara

ഉത്തരവ് കത്തിച്ച അധ്യാപകര്‍ മണികണ്ഠന്‍റെ അടുത്ത് ട്യൂഷന് പോകണം: നടന്‍ ഹരീഷ് പേരടി

ആറ് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകരെ വിമര്‍ശിക്കുകയായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ നടന്‍ ഹരീഷ് പേരടി

hareesh peradi  നടന്‍ ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റ്  അധ്യാപകര്‍ സാലറി ചലഞ്ച്  കൊവിഡ് ദുരിതാശ്വാസ നിധി  കേരളം കൊവിഡ് വാര്‍ത്തകള്‍  government employees salary challenge  actor hareesh peradi latest facebook post
സാലറി ചലഞ്ച് ഉത്തരവ് കത്തിച്ച അധ്യാപകര്‍ മണികണ്ഠന്‍റെ അടുത്ത് ടൂഷ്യന് പോകുന്നതാണ് നല്ലതെന്ന് നടന്‍ ഹരീഷ് പേരടി

By

Published : Apr 27, 2020, 12:29 PM IST

വിവാഹ ചെലവിനായി കരുതിവെച്ച പണത്തിന്‍റെ ഒരു പങ്ക് കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായ നടന്‍ മണികണ്ഠനെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആറ് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അധ്യാപകരെയും ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചിട്ടുണ്ട്. ഉത്തരവ് കത്തിച്ച അധ്യാപകര്‍ സമൂഹ്യബോധം പഠിക്കാന്‍ മണികണ്ഠന്‍റെ അടുത്ത് ട്യൂഷന് പോകണമെന്നാണ് ഹരീഷ് പേരടി കുറിപ്പില്‍ പറഞ്ഞത്.

'മാസവരുമാനത്തിലെ ഒരു പങ്ക് ദുരിതകാലത്തെ നേരിടാൻ സർക്കാർ ചോദിച്ചപ്പോൾ ആ സർക്കാർ ഉത്തരവ് കത്തിച്ച അധ്യാപക വർഗത്തിന് ഇനി മണികണ്ഠന്‍റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം... തന്‍റെ വിവാഹ ചെലവിന്‍റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയത മണികണ്ഠന്‍റെ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ചതിന് ശേഷം മാത്രമെ ഈ കത്തിക്കൽ കൂട്ടം വിദ്യാർഥി സമൂഹത്തെ അഭിമുഖീകരിക്കാൻ പാടുകയുള്ളൂ... മണികണ്‌ഠാ നാടകക്കാരാ... നീ കല്യാണം മാത്രമല്ല കഴിച്ചത്... കേരളത്തിന്‍റെ പൊതുബോധത്തെ ഉയർത്തിപിടിക്കുന്ന ഒരു യഥാർഥ അധ്യാപകനായി മാറുക കൂടിയാണുണ്ടായത്... ആശംസകൾ ... കമ്മട്ടിപാടത്തിലെ ബാലന്‍റെ ഡയലോഗ് എനിക്കിപ്പോഴാണ് പറയാൻ തോന്നുന്നത്...'കൈയ്യടിക്കെടാ....' ഇതായിരുന്നു ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ABOUT THE AUTHOR

...view details