പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ജയസൂര്യ ചിത്രത്തിലെ ജിംബ്രൂട്ടന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ നടന്‍ ഗോകുലന്‍ വിവാഹിതനായി. പെരുമ്പാവൂർ അയ്‌മുറി സ്വദേശി ധന്യയാണ് വധു. ഇരവിച്ചിറ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. ലോക്ക് ഡൗണ്‍ കാലത്തെ എല്ലാ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിച്ചുകൊണ്ടായിരുന്നു വിവാഹം. കസവ് മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ഗോകുലന്‍ എത്തിയത്. മെറൂണ്‍ കളര്‍ സാരിയിലാണ് വധു ധന്യ എത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
'ജിംബ്രൂട്ടന്‍' വിവാഹിതനായി, ആശംസകള്‍ നേര്‍ന്ന് സിനിമാതാരങ്ങള്‍ - പുണ്യാളന്‍ അഗര്‍ബത്തീസ്
പെരുമ്പാവൂർ അയ്‌മുറി സ്വദേശി ധന്യയാണ് ഗോകുലന്‍റെ വധു. ഇരവിച്ചിറ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. ലോക്ക് ഡൗണ്‍ കാലത്തെ എല്ലാ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും പാലിച്ചുകൊണ്ടായിരുന്നു വിവാഹം
'ജിംബ്രൂട്ടന്‍' വിവാഹിതനായി, ആശംസകള്‍ നേര്‍ന്ന് സിനിമാതാരങ്ങള്‍
കുടുംബശ്രീ ട്രാവല്‍സ് എന്ന ചിത്രത്തിലൂടെയാണ് ഗോകുലന്‍ അഭിനയം ആരംഭിച്ചത്. പിന്നീട് ആമേൻ, പുണ്യാളന്‍ അഗര്‍ബത്തീസ്, സപ്തമശ്രീ തസ്കര, ഇടി, പത്തേമാരി, ഉണ്ട, എന്‍റെ ഉമ്മാന്‍റെ പേര്, വാരിക്കുഴിയിലെ കൊലപാതകം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകത്തിലൂടെയാണ് ഗോകുലൻ സിനിമയിലേക്ക് എത്തുന്നത്. നവദമ്പതികള്‍ക്ക് സിനിമാതാരങ്ങള്‍ അടക്കം നിരവധി പേരാണ് ആശംസകള്‍ നേരുന്നത്.