കേരളം

kerala

ETV Bharat / sitara

സിനിമയിൽ സജീവമല്ലാത്തതിന്‍റെ കാരണം തുറന്നുപറഞ്ഞ് ബാലചന്ദ്രമേനോൻ - ബാലചന്ദ്രമേനോൻ സിനിമയിൽ ഇല്ല വാർത്ത

ഞാൻ അഭിനയം നിർത്തിയെന്ന് കരുതെന്നുവെങ്കിൽ ആ ധാരണ മാറ്റുക. മനസിന് ഇഷ്‌ടപ്പെട്ട കഥാപാത്രങ്ങളൊന്നും മുന്നിൽ വരാത്തതുകൊണ്ടാണ് പുതിയ സിനിമകളില്ലാത്തതെന്ന് ബാലചന്ദ്രമേനോൻ പറഞ്ഞു.

not active films recently balachandra menon news  balachandra menon fb post gopalakrishna news  balachandra menon actor filmmaker malayalam news  സിനിമയിൽ സജീവമല്ല ബാലചന്ദ്രമേനോൻ വാർത്ത  ബാലചന്ദ്രമേനോൻ സിനിമയിൽ ഇല്ല വാർത്ത  ബാലചന്ദ്രമേനോൻ അഭിനയം നിർത്തി വാർത്ത
സിനിമയിൽ സജീവമല്ലാത്തതിന്‍റെ കാരണം തുറന്നുപറഞ്ഞ് ബാലചന്ദ്രമേനോൻ

By

Published : Jan 18, 2021, 12:17 PM IST

"ഞാൻ അഭിനയം നിർത്തി എന്നാരെങ്കിലും കരുതുന്നുവെങ്കിൽ ആ ധാരണ മാറ്റുക." തന്നെ അടുത്തിടെ സിനിമയിൽ കാണാത്തതിന് കാരണം വ്യക്തമാക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്രമേനോൻ. താന്‍ അഭിനയം നിര്‍ത്തി എന്നാരെങ്കിലും കരുന്നുണ്ടെങ്കില്‍ ആ ധാരണ മാറ്റണമെന്നും മനസിന് ഇഷ്‌ടപ്പെട്ട കഥാപാത്രങ്ങളൊന്നും മുന്നിൽ വരാത്തതുകൊണ്ടാണ് പുതിയ സിനിമകളില്ലാത്തതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ പറഞ്ഞു. താരം അഭിനയിച്ച 19 വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ കൃഷ്ണാ ഗോപാലകൃഷ്ണ ചിത്രത്തിലെ ഗോപാലകൃഷ്ണനെന്ന കഥാപാത്രത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇയാളെ ഓർമയുണ്ടോയെന്ന് കുറിച്ചുകൊണ്ടാണ് ബാലചന്ദ്രമേനോന്‍ പോസ്റ്റ് ആരംഭിക്കുന്നത്.

അഭിനയ സാധ്യതയുള്ള, എന്തേലും വ്യത്യസ്തമായി തോന്നുന്ന അല്ലെങ്കിൽ നമ്മെ മോഹിപ്പിക്കുന്ന കഥാപാത്രങ്ങളാണ് വേണ്ടത്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം പോലെ തന്നെ അഭിനയത്തിലും താൻ ഒറ്റക്കാണെന്നും തനിക്ക് വേണ്ടി പ്രവർത്തിക്കാൻ പിആര്‍ഒമാരില്ലാത്തതിനാൽ പരസ്യമായി ഫേസ്‌ബുക്കിലൂടെ സ്വന്തം നയം വ്യക്തമാക്കുകയാണെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു.

"സിനിമയിൽ വളരെ കുറച്ചു മാത്രം 'ബലാത്സംഗത്തിന്' വിധേയനായ നടനാണ് ഞാൻ. അതുകൊണ്ടു തന്നെ പുതുമയുള്ള ഒരു അങ്കത്തിനു ബാല്യവുമുണ്ട്..." എന്നും നടൻ കുറിപ്പിനവസാനം കൂട്ടിച്ചേർക്കുന്നു.

ABOUT THE AUTHOR

...view details