കേരളം

kerala

ETV Bharat / sitara

നരവീണ താടിയും മുടിയുമായി ദുല്‍ഖര്‍, മമ്മൂക്കയുടെ അച്ഛനായി അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് കമന്‍റുകള്‍ - actor dulquer salman latest photo

താരത്തിന്‍റെ താടിയിലും മുടിയിലും നരകള്‍ കണ്ടെത്തിയ ആരാധകര്‍ രസകരമായ കമന്‍റുകള്‍ ഫോട്ടോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. മമ്മൂക്കയുടെ അച്ഛനായി അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്നതടക്കമുള്ള കമന്‍റുകളാണ് ദുല്‍ഖര്‍ സല്‍മാന്‍റെ ഫോട്ടോയ്ക്ക് വരുന്നത്

actor dulquer salman latest photo viral on internet  നരവീണ താടിയും മുടിയുമായി ദുല്‍ഖര്‍  ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍  ദുല്‍ഖര്‍ സല്‍മാന്‍ വാര്‍ത്തകള്‍  actor dulquer salman latest photo  actor dulquer salman latest photo news
നരവീണ താടിയും മുടിയുമായി ദുല്‍ഖര്‍, മമ്മൂക്കയുടെ അച്ഛനായി അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് കമന്‍റുകള്‍

By

Published : Oct 26, 2020, 4:44 PM IST

നരവീണ താടിയും നീണ്ടുവളര്‍ന്ന ചീകിയൊതുക്കാത്ത മുടിയുമായി നില്‍ക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍റെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകള്‍ നിറയുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഏഴ് മാസമായി വളര്‍ത്തുന്ന മുടി എന്ന അടികുറിപ്പോടെയാണ് ദുല്‍ഖര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്‍റെ താടിയിലും മുടിയിലും നരകള്‍ കണ്ടെത്തിയ ആരാധകര്‍ രസകരമായ കമന്‍റുകള്‍ ഫോട്ടോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. മമ്മൂക്കയുടെ അച്ഛനായി അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്നതടക്കമുള്ള കമന്‍റുകളാണ് വരുന്നത്. യുവതാരനിരയില്‍ ഏറ്റവും ആരാധകരുള്ള താരം തെന്നിന്ത്യയ്ക്ക് പുറമെ ബോളിവുഡിലും അഭിനയിച്ച് കഴിഞ്ഞു. ഒരുപിടി നല്ല ചിത്രങ്ങളാണ് ദുല്‍ഖറിന്‍റെതായി ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്. അഭിനയത്തിന് പുറമെ നിര്‍മാണത്തിലും സജീവമാണ് താരം. പുതിയ സിനിമക്കായി ഏഴ് മാസമായി വളര്‍ത്തുന്ന മുടി ഉടന്‍ തന്നെ വെട്ടുമെന്നും താരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. മമ്മൂക്കയുടെ പ്രായം റിവേഴ്‌സ് ഗിയറില്‍ പോകുമ്പോള്‍ ദുല്‍ഖര്‍ വയസനാവുകയാണോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍, കൊവിഡ് കാലത്ത് ജിമ്മില്‍ പോയി ബോഡി ബില്‍ഡ് ചെയ്‌ത മമ്മൂക്കയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.

ABOUT THE AUTHOR

...view details