കേരളം

kerala

ETV Bharat / sitara

ഡിക്യുവിന് ഇന്‍സ്റ്റഗ്രാമില്‍ 70ലക്ഷം ഫോളോവേഴ്‌സ് - ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമ

കഴിഞ്ഞ ദിവസമാണ് ഏഴ് മില്യണ്‍ എന്ന സംഖ്യയിലേക്ക് താരം എത്തിയത്

DULQUER SALMAN  actor Dulquer salman has 70 lakh followers on Instagram  ഡിക്യുവിന് ഇന്‍സ്റ്റഗ്രാമില്‍ 70ലക്ഷം ഫോളോവേഴ്‌സ്  actor Dulquer salman  actor Dulquer salman news  ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമ  ദുല്‍ഖര്‍ സല്‍മാന്‍ സിനിമ
ഡിക്യുവിന് ഇന്‍സ്റ്റഗ്രാമില്‍ 70ലക്ഷം ഫോളോവേഴ്‌സ്

By

Published : Jan 3, 2021, 2:30 PM IST

Updated : Jan 3, 2021, 2:35 PM IST

പുതിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ആരാധകര്‍ക്ക് പ്രിയപ്പെട്ട കുഞ്ഞിക്ക. ഇന്‍സ്റ്റഗ്രാമില്‍ താരത്തെ ഫോളോ ചെയ്യുന്നത് ഏഴ് മില്യണ്‍ ആളുകളാണ്. കഴിഞ്ഞ ദിവസമാണ് ഏഴ് മില്യണ്‍ എന്ന സംഖ്യയിലേക്ക് താരം എത്തിയത്. ഇപ്പോള്‍ അച്ഛനോളം പ്രീതി തെന്നിന്ത്യയിലൊട്ടെ ദുല്‍ഖര്‍ സല്‍മാനുണ്ട്. നടനെന്നതിലുപരി നല്ലൊരു മോഡലും നിര്‍മാതാവുമെല്ലാമാണ് ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ താരം വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുെവക്കാറുമുണ്ട്. ട്വിറ്ററില്‍ ഇരുപത് ലക്ഷം ആളുകളും താരത്തെ ഫോളോ ചെയ്യുന്നുണ്ട്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിതം പറയുന്ന കുറുപ്പ്, ഹേയ് സിനാമിക എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്‍ സിനിമകള്‍.

സെക്കന്‍റ് ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ 'മമ്മൂട്ടിയുടെ മകനല്ലേ അച്ഛന്‍റെ പേരില്‍ സിനിമയില്‍ കയറാന്‍ എളുപ്പമാണെല്ലോ' എന്ന തരത്തില്‍ നിരവധി പേര്‍ ഡിക്യുവിനെ കളിയാക്കി. സെക്കന്‍റ് ഷോ റിലീസ് ചെയ്‌തപ്പോള്‍ വലിയ പ്രകമ്പനമൊന്നും സൃഷ്ടിക്കാതെ തിയേറ്ററുകളിലൂടെ സിനിമ കടന്നുപോയി. അച്ഛന്‍റെ പേര് നിലനിര്‍ത്താനൊന്നും ദുല്‍ഖറിന് കഴിയില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ എല്ലാവരുടെയും മുന്‍ ധാരണകളെ ദുല്‍ഖര്‍ സ്വന്തം പ്രയത്നത്തിലൂടെ തിരുത്തി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളില്‍ പ്രർഗത്ഭരായ സംവിധായകര്‍ക്കൊപ്പം നിരവധി സിനിമകള്‍ ചെയ്‌തു. കഴിവും താരമൂല്യവുമുള്ള നടനായി ഇന്ന് ദുല്‍ഖര്‍ മാറി. കൈ നിറയെ ചിത്രങ്ങളാണ് ഇപ്പോള്‍ ദുല്‍ഖറിനുള്ളത്.

Last Updated : Jan 3, 2021, 2:35 PM IST

ABOUT THE AUTHOR

...view details