കേരളം

kerala

ETV Bharat / sitara

ജിന്നിന് പിന്നാലെ ചതുരവുമായി സിദ്ധാര്‍ഥ് ഭരതന്‍ - new movie chathuram shooting started

സ്വാസിക വിജയ്, റോഷൻ മാത്യു, ശാന്തി ബാലചന്ദ്രൻ, അലൻസിയർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സൗബിന്‍ ഷാഹിറും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിദ്ധാര്‍ഥിന്‍റെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു സിനിമ ജിന്നാണ്.

actor director Sidharth Bharathan new movie chathuram shooting started  ജിന്നിന് പിന്നാലെ ചതുരവുമായി സിദ്ധാര്‍ഥ് ഭരതന്‍  ചതുരവുമായി സിദ്ധാര്‍ഥ് ഭരതന്‍  സിദ്ധാര്‍ഥ് ഭരതന്‍ ചതുരം സിനിമ  സിദ്ധാര്‍ഥ് ഭരതന്‍ സിനിമകള്‍  സിദ്ധാര്‍ഥ് ഭരതന്‍ വാര്‍ത്തകള്‍  actor director Sidharth Bharathan new movie  new movie chathuram shooting started  new movie chathuram
ജിന്നിന് പിന്നാലെ ചതുരവുമായി സിദ്ധാര്‍ഥ് ഭരതന്‍

By

Published : Feb 10, 2021, 1:28 PM IST

നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്‍റെ ഏറ്റവും പുതിയ സിനിമ ചതുരത്തിന്‍റെ ഷൂട്ടിങ് മുണ്ടക്കയത്ത് ആരംഭിച്ചു. സിനിമയുടെ ഫസ്റ്റ്ലുക്ക് ലൊക്കേഷന്‍ ചിത്രവും സിദ്ധാര്‍ഥ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. സ്വാസിക വിജയ്, റോഷൻ മാത്യു, ശാന്തി ബാലചന്ദ്രൻ, അലൻസിയർ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സിദ്ധാർത്ഥ് ഭരതനും വിനയ് തോമസും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന് പ്രദീഷ് വർമ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീത സംവിധാനവും നിർവഹിക്കും. ഗ്രീൻവിച്ച് എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെയും, യെല്ലോ ബേർഡ് പ്രൊഡക്ഷന്‍സിന്‍റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്‍റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്.

സൗബിന്‍ ഷാഹിറും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിദ്ധാര്‍ഥിന്‍റെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു സിനിമ ജിന്നാണ്. കലി എന്ന സിനിമയുടെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ് ജിന്നിന്‍റെ രചയിതാവ്. ഡി14 എന്‍റര്‍ടെയ്‌ന്‍മെന്‍റ്സാണ് ചിത്രം നിര്‍മിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്‌തിരിക്കുന്നത്. ഭവന്‍ ശ്രീകുമാറിന്‍റെതാണ് എഡിറ്റിങ്. പ്രശാന്ത് പിള്ളയാണ് സംഗീതം. ജിന്നിന്‍റെ ഫസ്റ്റ്ലുക്കിനടക്കം മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ജിന്നിന്‍റെ റിലീസിനായി കാത്തിരിക്കുന്നത്.

ABOUT THE AUTHOR

...view details