എറണാകുളം: ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ മേരാ നാം ഷാജിക്ക് ശേഷം പുതിയ സംവിധാന സംരംഭം പ്രഖ്യാപിച്ചിരിക്കുകയാണ് നാദിര്‍ ഷാ. ജയസൂര്യ, നമിതാ പ്രമോദ്, സലീം കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത്.
അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷയും ജയസൂര്യയും ഒന്നിക്കുന്നു - നാദിര്‍ഷ സിനിമകള്‍
ആദ്യ സംവിധാന സംരംഭം അമര്‍ അകബര്‍ അന്തോണിയുടെ അഞ്ചാം വാര്‍ഷികാഘോഷദിനത്തിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം സോഷ്യല്‍മീഡിയ വഴി നാദിര്‍ഷ നടത്തിയത്.
അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷയും ജയസൂര്യയും
ആദ്യ സംവിധാന സംരംഭം അമര്‍ അക്ബര്‍ അന്തോണിയുടെ അഞ്ചാം വാര്‍ഷികാഘോഷദിനത്തിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം സോഷ്യല്‍മീഡിയ വഴി നാദിര്‍ഷ നടത്തിയത്. അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷയും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഛായാഗ്രഹണം സുജിത് വാസുദേവാണ് നിർവഹിക്കുക. സുരേഷ് വരനാടാണ് തിരക്കഥ രചിക്കുന്നത്. അരുൺ നാരായണന്‍റെ പ്രൊഡക്ഷൻ ഹൗസാണ് സിനിമ നിർമിക്കുന്നത്.