മോഹന്‍ലാലിന് പിന്നാലെ നടന്‍ ദിലീപും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കൊച്ചി സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ദിലീപ് വാക്‌സിന്‍ സ്വീകരിച്ചത്. ദിലീപ് വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ വിവിധ ദിലീപ് ഫാന്‍സ് പേജുകളിലൂടെ വൈറലായി മാറിക്കഴിഞ്ഞു. ഒപ്പം നടന്‍ ശ്രീകാന്ത് മുരളിയും ദിലീപിന്‍റെ ചിത്രങ്ങള്‍ പങ്കു വച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കമന്‍റുമായി എത്തിയത്. വാക്‌സിനേഷന് ശേഷമുള്ള ആരോഗ്യസ്ഥിതിയെ കുറിച്ചാണ് കമന്‍റിലൂടെ എല്ലാവരും താരത്തോട് ചോദിക്കുന്നത്.
കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ദിലീപ് - ദിലീപ് വാര്‍ത്തകള്‍
ദിലീപ് വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ വിവിധ ദിലീപ് ഫാന്‍സ് പേജുകളിലൂടെ വൈറലായി മാറിക്കഴിഞ്ഞു. ഒപ്പം നടന്‍ ശ്രീകാന്ത് മുരളിയും ദിലീപിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്
നേരത്തെ നടന്‍ മോഹന്‍ലാല്‍ കൊവിഡ് വാക്‌സിന്‍ സ്വീകരികച്ചതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എല്ലാ ജനങ്ങളും സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വാക്‌സിനെടുക്കണമെന്നും താരം അന്ന് നിര്‍ദേശിച്ചിരുന്നു. രണ്ടാംഘട്ട വാക്‌സിനേഷന്‍റെ ഭാഗമായാണ് മോഹന്‍ലാല്‍ അന്ന് വാക്‌സിന്‍ സ്വീകരിച്ചത്.
-
Posted by Srikant Murali on Thursday, 22 April 2021
അതേസമയം സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷമത്തിന് നിലവില്‍ താൽകാലിക പരിഹാരമായിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്ത് എത്തിയ 6.5 ലക്ഷം ഡോസ് വാക്‌സിനിൽ 5.5 ലക്ഷം കൊവിഷീൽഡും ഒരുലക്ഷം കൊവാക്‌സിനുമാണ്. വാക്‌സിന്‍ ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് വിതരണ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാനായി മുൻകൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്‌തവർക്ക് മാത്രമാണ് സർക്കാർ വാക്‌സിനേഷന്‍ പ്രക്രിയക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു നിലവിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തിയവർക്ക് വാക്‌സിന്‍ നൽകാൻ ധാരണയായിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുക്കാനെത്തുന്നവർക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്.