നിരവധി മലയാള ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത് അക്കൂട്ടത്തിലേക്ക് ചേര്‍ക്കാന്‍ രണ്ട് പേരുകള്‍ കൂടി. ആദ്യത്തേത് ദിലീപ് നായകനായെത്തുന്ന ഖലാസിയാണ്. രണ്ടാമത്തേത് ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമാകുന്ന കടവുള്‍ സകായം നടനസഭയാണ്.
സിനിമകളുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് ധ്യാനും, ദിലീപും - dileep movie khalasi
ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രം ഖലാസിയാണ്. രണ്ടാമത്തേത് ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമാകുന്ന കടവുള്‍ സകായം നടനസഭയാണ്. രണ്ട് സിനിമകളുടെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്
മലബാര്‍ മാപ്പിള ഖലാസികളുടെ ജീവിതമാണ് ദിലീപിനെ നായകനാകുന്ന ഖലാസി പറയുക. ഗോകുലം മൂവിസിന്‍റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ ദിലീപ് തന്നെയാണ് സോഷ്യല്‍മീഡിയകള്‍ വഴി പങ്കുവെച്ചത്. ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയനായ മിഥിലാജാണ് കഥയും സംവിധാനവും ഒരുക്കുന്നത്. ആദ്യഘട്ട ചിത്രീകരണം കോഴിക്കോട് ഉടന്‍ ആരംഭിക്കും. മിഥിലാജ്, അനുരൂപ് കൊയിലാണ്ടി എന്നിവരാണ് സിനിമയുടെ തിരക്കഥ ഒരുക്കുക. വി.സി പ്രവീണും ബൈജു ഗോപാലനുമാണ് സഹനിര്‍മാതാക്കള്‍.
സത്യനേശന്‍ നാടാര്‍ എന്ന കഥാപാത്രമായാണ് കടവുള്‍ സകായം നടനസഭ എന്ന ചിത്രത്തില്‍ ധ്യാന്‍ വേഷമിടുന്നത്. മോഹന്‍ലാലാണ് തന്‍റെ പേജിലൂടെ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. ജിത്തു വയലിലാണ് ചിത്രത്തിന്‍റെ സംവിധായകന്‍. രാജശ്രീ ഫിലിംസിന്‍റെ ബാനറില്‍ കെ.ജി രമേശ്, സീനു മാത്യൂസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബിപിന്‍ ചന്ദ്രനാണ് ഈ ചിത്രത്തിന്‍റെ രചനയുംസംഭാഷണവും ഒരുക്കുന്നത്. സായാഹ്ന വാര്‍ത്തകള്‍, പാതിരാ കുര്‍ബാന, അടുക്കള: ദി മാനിഫെസ്റ്റോ തുടങ്ങിയ ചിത്രങ്ങളാണ് ധ്യാനിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്.