'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ്' ഈ മൂന്നുപേരുകളും മലയാളികള്‍ ചേര്‍ത്ത് പറയാന്‍ തുടങ്ങിയത് സെവന്‍ത്ത് ഡേ എന്ന പൃഥ്വിരാജ് ചിത്രം പുറത്തിറങ്ങിയപ്പോള്‍ മുതലാണ്. മലയാളികള്‍ക്ക് ഏറെ സുപരിചതമായ ആ പേരുകള്‍ കോര്‍ത്തിണക്കി ഒരു സിനിമ ഒരുങ്ങുന്നു. സിനിമയുടെ പേര് 'കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ്' എന്ന് തന്നെ. വാരിക്കുഴയിലെ കൊലപാതകം, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതനായ ധീരജ് ഡെന്നിയാണ് ചിത്രത്തില്‍ നായകന്‍. ഹ്രസ്വചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ധീരജ് ഇതിനോടകം ഒട്ടനവധി നല്ല ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു.
ധീരജ് ഡെന്നി നായകന്‍ ; കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ് ടൈറ്റില്‍ പോസ്റ്റര്‍ എത്തി - കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ് ടൈറ്റില്‍ പോസ്റ്റര്‍
ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ ആന്‍റണി വര്‍ഗീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്
ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ ആന്‍റണി വര്‍ഗീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. ഗ്രാമപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കോമഡി സസ്പന്‍സ് ത്രില്ലറായിരിക്കുമെന്നാണ് സൂചന. ഫസ്റ്റ് പേജ് എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ മോനു പഴേടത്ത് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശരത്.ജി.മോഹനാണ്. എഡിറ്റിങ് റെക്സണ്‍ ജോസഫും ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണയും നിര്‍വഹിച്ചിരിക്കുന്നു. റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം നല്‍കുന്നത്.